ചണ്ഡീഗഡ്: തോല്‍ ഊറയ്ക്കിടുന്ന സ്ഥലത്തെ മലിനജലം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മാലിന്യ ജലപ്രളയം. ശനിയാഴ്ച രാത്രിയില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് അതിര്‍ത്തി ജില്ലയായ ഫിറോസ് പൂരിലെ ടെന്‍ഡിവാല ഗ്രാമത്തെ വെള്ളത്തിലാക്കുകയും ചെയ്തു. ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബണ്ടുകളും മറ്റും തകര്‍ന്ന് കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായി.
കുടിവെള്ള സോതസുകളിലേക്കും മലിനജലം കയറി. പാകിസ്ഥാനിലെ ഗന്ധാസിംഗ് വാല ഗ്രാമത്തിലെ തുകല്‍ ഊറയ്ക്കിടുന്ന കേന്ദ്രങ്ങളിലെ ഓടകള്‍ പാകിസ്താന്‍ സത്‌ലജിലേക്ക് ഒഴുക്കി വിടുകയായിരുന്നു. സത്‌ലജ്‌നദി ടെന്‍ഡിവാല ഗ്രാമം വഴിയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. അപ്രതീക്ഷിതമായി ഉയര്‍ന്ന ജലനിരപ്പ് പഞ്ചാബ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രളയം ഉണ്ടാക്കി. പാകിസ്താന്‍ ഇത്തരം ഒരു കാര്യം ചെയ്താല്‍ ഉണ്ടായേക്കാവുന്ന പ്രളയം നേരിടാന്‍ പഞ്ചാബ് മുന്‍കരുതലുകള്‍ എടുത്തിരുന്നതിനാല്‍ ആള്‍നാശം ഉണ്ടായില്ല.
ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളം കയറാതെ തമ്മില്‍ വേര്‍തിരിക്കുന്ന വരമ്പുകള്‍ ബലപ്പെടുത്താന്‍ സൈന്യവുമായി ചേര്‍ന്ന നടപടി സ്വീകരിക്കാന്‍ ജലവിഭവ വകുപ്പിനോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് ആവശ്യപ്പെട്ടിരുന്നു. സത്‌ലജ് നദിയില്‍ ജലനിരപ്പ് ഉയരുമെന്ന് നേരത്തേ തന്നെ തിരിച്ചറിഞ്ഞതോടെ ജലവിതരണ വിഭാഗവും ഡ്രൈനേജ് വകുപ്പും സൈന്യവുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടം നടപടികള്‍ എടുത്തിരുന്നു.സത്‌ലജിലെ നദീജലം കയറാതിരിക്കാന്‍ ബണ്ട് നിര്‍മ്മാണവും കേടുപാടു പരിഹരിക്കലും നടത്തിയെങ്കിലും മലിനജലം പ്രദേശവാസികളില്‍ ഉയര്‍ത്തിയേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ ആശങ്ക. വെള്ളം കയറാന്‍ ഇടയുള്ള മാഖു, ഹുസൈനിവാല പ്രദേശങ്ങളിലെ 15 ഗ്രാമങ്ങളില്‍ നിന്നും 500 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 630 പേര്‍ക്ക് വൈദ്യസഹായവും 950 പേര്‍ക്ക് ഭക്ഷണ പാക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്.
ഇവരുടെ കന്നുകാലികള്‍ക്കും ആവശ്യമായ വസ്തുക്കള്‍ നല്‍കയിട്ടുണ്ട്. ഞായറാഴ്ച വരെ ഫിറോസ്പൂര്‍ ജില്ലയില്‍ 1,689 പേരെയാണ് പ്രളയം ബാധിച്ചത്. കപൂര്‍ത്തല ജില്ലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. ഇതുവരെ 1700 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കം മൂലം ഉണ്ടായ പുനരധിവാസ പദ്ധതിക്കായി 1000 കോടി രൂപയാണ് പ്രധാനമന്ത്രിയോട് പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളപ്പൊക്കം പഠിക്കാനായി കേന്ദ്ര സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/2U5zPtC
via IFTTT
No comments:
Post a Comment