സി.പിഎം വനിതാ നേതാവ് ശ്രീലി ശ്രീധര്‍ ബിജെപിയില്‍ ചേര്‍ന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 26 August 2019

സി.പിഎം വനിതാ നേതാവ് ശ്രീലി ശ്രീധര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം : കല്ലമ്പലം - സി പി എം വര്‍ക്കല മേഖലയിലെ വനിതാ നേതാവ് ശ്രീലി ശ്രീധര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കല്ലമ്പലത്ത് ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ വച്ച് ശ്രീലി ശ്രീധറെ കാവിഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ഒറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ്,വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് സ്റ്റാന്റിങ്ങ് കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ശ്രീലി ശ്രീധര്‍ വര്‍ക്കലയില്‍ നിന്നുള്ള സിപിഎം ജില്ലാ നേതാവായിരുന്ന പേരേറ്റില്‍ ശ്രീധരന്റെ മകളാണ്. കേരളത്തില്‍ അടിത്തറ ഇളകിയ സിപിഎമ്മില്‍ നിന്നും വ്യക്തിത്വമുള്ള പ്രവര്‍ത്തകര്‍ ബി.ജെപിയിലേക്ക് ഒഴുകി എത്തുകയാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.

ആറ്റിങ്ങലില്‍ പുറത്ത് സിപിഎമ്മാആയി നടക്കുന്ന പ്രവര്‍ത്തകര്‍ ഉള്ളില്‍ ബിജെപിയെ സ്‌നേഹിക്കുന്നുണ്ട്. അതാണ് പത്തു ശതമാനത്തില്‍ നിന്ന് 26 ശതമാനമായ് ബിജെപിയുടെ വോട്ടിംഗ് നിലവാരം ഉയര്‍ന്നത്. സിപിഎമ്മിന്റെ വോട്ട് ബാങ്കാണ് തകര്‍ന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മണമ്പൂര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി തോട്ടയ്ക്കാട് ശശി മുഖ്യ പ്രഭാക്ഷണം നടത്തി.ബിജെപി ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ് മണമ്പൂര്‍ ദിലീപ് അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഒറ്റൂര്‍ മോഹന്‍ദാസ് സ്വാഗതവും കരവാരം പഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ ഷിനോദ് നന്ദിയും രേഖപ്പെടുത്തി.

ശ്രീലി ശ്രീധര്‍ തന്നെ ബി.ജെപിയിലേക്ക് സ്വാഗതം ചെയ്ത ബിജെപി നേതാക്കള്‍ക്ക് മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജനകകുമാരി, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കല്ലമ്പലം ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.



from mangalam.com https://ift.tt/2MBrnkE
via IFTTT

No comments:

Post a Comment

Pages