ശ്രീനഗര്‍: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തെ മറികടന്ന് കശ്മീര്‍ സിപിഎം നേതാവ് മൊഹമ്മദ് യുസുഫ് താരിഗാമിയെ സന്ദര്‍ശിക്കാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് അനുമതിയെന്നും പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
താരിഗാമിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നം ഇല്ലെന്നും ഇപ്പോള്‍ സന്ദര്‍ശിക്കേണ്ട കാര്യമില്ലെന്നും സന്ദര്‍ശനാനുമതി നല്‍കുന്നത് കശ്മീരിലെ കാര്യങ്ങള്‍ വഷളാക്കുമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. യെച്ചൂരിയുടെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് സാഹചര്യത്തെ ദോഷകരമായി ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദവും സുപ്രീംകോടതി പരിഗണിച്ചില്ല.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് എടുത്തു മാറ്റിയതിന് പിന്നാലെ കശ്മീരിലെ നേതാക്കളെല്ലാം കരുതല്‍ തടങ്കലിലാണ്. ഇവരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും അടക്കമുള്ള നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ നാലാം തീയതി തന്നെ ഫോണില്‍ വിളിച്ച ശേഷം താരിഗാമിയുമായി പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം എവിടെയാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു വിശദീകരണവും കിട്ടിയിട്ടില്ല. തുടങ്ങിയ കാര്യങ്ങള്‍ യെച്ചൂരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സഹപ്രവര്‍ത്തകനെ സന്ദര്‍ശിക്കുക, ആരോഗ്യ വിവരം അന്വേഷിക്കുക എന്നതിനപ്പുറത്ത് എന്നതല്ലാതെ മറ്റൊരു പരിപാടികളും പാടില്ലെന്നും. അങ്ങിനെ ചെയ്താല്‍ അത് കോടതിയലക്ഷ്യം ആയി കണക്കാക്കുമെന്നും യെച്ചൂരിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് കാര്യത്തിലാണ് ഇന്ന് സുപ്രീം കോടതി തീരുമാനം എടുത്തത്. ഇതില്‍ ആദ്യത്തേത് യെച്ചൂരിക്ക് താരിഗാമിയെ കാണാന്‍ നല്‍കിയ അനുമതിയാണ്. രണ്ടാമത് കശ്മീരിന് പ്രത്യേക പദവി നല്‍കിയ 370 ാം വകുപ്പ് എടുത്തു മാറ്റിയതിനെതിരേ എട്ടു ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസും നല്‍കി. കശ്മീരിലെ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്നതിന് എതിരേ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. 370 ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം വിവിധ രാഷ്ട്രീയ നേതാക്കള്‍ കശ്മീരില്‍ കരുതല്‍ തടങ്കലിലാണ്.
from mangalam.com https://ift.tt/2Plgwxw
via IFTTT
No comments:
Post a Comment