ന്യൂഡല്‍ഹി: ലഷ്‌കര്‍ ഭീകരര്‍ ഉത്തര്‍പ്രദേശിലെത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഭീകരര്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന.
ലഷ്ക്കര്‍ ഇ തയ്ബ ഭീകരന്‍ ഉമര്‍ മദനി എന്നയാളേയും ഇയാളുടെ സഹായിയായ നേപ്പാള്‍ സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണം ലക്ഷ്യമിട്ട് ഇവര്‍ വാരണാസിയില്‍ പല തവണ വന്നു പോയതായും രഹസ്യതാവളം ഒരുക്കിയിട്ടുള്ളതായും അനേകരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് സീ ന്യൂസാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
ലഷ്‌കര്‍ ഇ തോയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഉമര്‍ മദനിയെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ മദനിയും നേപ്പാള്‍ സ്വദേശിയായ കൂട്ടാളിയും പലപ്പോഴായി വാരണാസിയിലെത്തിയിരുന്നു . കഴിഞ്ഞ മെയ് മാസത്തില്‍ ഇവര്‍ നാലുദിവസത്തോളം വാരാണസിയില്‍ താമസിക്കുകയൂം ചെയ്തിരുന്നു. ഇത് ആക്രമണത്തിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാനായിരുന്നു എന്നാണ് വിവരം.
വാരാണസിയിലെ ഒരു വിശ്രമകേന്ദ്രത്തില്‍ മെയ് എഴുമുതല്‍ 11 വരെയാണ് ഇവര്‍ താമസിച്ചത്. ഉമര്‍ മദനി അന്ന് നിരവധി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ആക്രമണങ്ങള്‍ നടത്താനുമുള്ള പദ്ധതികളും ഇവിടെയായിരിക്കാം തയ്യാറാക്കിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ലഷ്‌കര്‍ ഭീകരര്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നതായി കഴിഞ്ഞ ജൂണില്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിനായി പ്രത്യേക താവളങ്ങള്‍ ഒരുക്കിയതായും കണ്ടത്തുകയും അക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2L67yi8
via IFTTT
No comments:
Post a Comment