ന്യൂഡല്‍ഹി: വഴിയോര കച്ചവടക്കാരുമായി ഹെഡ്‌ഫോണിന്റെ വിലയെ ചൊല്ലി തര്‍ക്കിച്ച മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ടു. ഉത്തര ഡല്‍ഹിയിലെ കോട്‌വാലിയില്‍ തിങ്കളാഴ്ചയാണ് സംഭവം. 27കാരനായ മുഹമ്മദ് ഒവൈസിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിയാണ് മുഹമ്മദ് ഒവൈസ്. ഗ്രേറ്റര്‍ നോയിഡയിലെ ഒരു മദ്രസയില്‍ അധ്യാപകനായിരുന്നു. ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്റെ പുറത്തേക്കുള്ള ഗേറ്റിനു സമീപം ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസെത്തിയാണ് മുഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനകം മുഹമ്മദ് മരണപ്പെട്ടിരുന്നു. വഴിയോര കച്ചവടക്കാരായ ലാല്ലന്‍, അയൂപബഎ് എന്നിവരുമായി മുഹമ്മദ് തര്‍ക്കമുണ്ടാക്കിയിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ഹെഡ്‌ഫോണുകള്‍ വാങ്ങുന്നതിനെ ചൊല്ലി വഴിയോര കച്ചവടക്കാരനുമായി ഇയാള്‍ വിലപേശി തര്‍ക്കിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികളും പ്രദേശവാസികളും മൊഴി നല്‍കിയതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര സിംഗ് പറഞ്ഞു. ആക്രമണത്തിനിടെ മുഹമ്മദ് ബോധം നഷ്ടപ്പെട്ട് നിലത്തുവീഴുകയായിരുന്നു.
from mangalam.com https://ift.tt/2zo6UHl
via IFTTT
No comments:
Post a Comment