ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഒഴിഞ്ഞുകിടക്കുന്ന 50,000 തസ്തിക മാസങ്ങള്‍ക്കുള്ളില്‍ തന്നെ നികത്തുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മു കശ്മീരിലും ലഡാക്കിലും യുവജനങ്ങള്‍ മുന്നോട്ട് വരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
തന്റെ സര്‍ക്കാര്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് ആപ്പിള്‍ കര്‍ഷകര്‍ക്ക് അടിസ്ഥാന വില നല്‍കുന്നത്. ജമ്മുകശ്മീരിലെ 50 ശതമാനം ആപ്പിള്‍ കൃഷിക്ക് 5,000 കോടി നല്‍കാന്‍ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോര്‍പ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ തയ്യാറാണെന്നും മാലിക് വ്യക്തമാക്കി. ഇത് താഴ്‌വരയിലെ ഏഴ് ലക്ഷത്തോളം ആപ്പിള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ചരിത്രപരവും മൂന്ന് പ്രദേശത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതുമായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2Zs7FKc
via IFTTT
No comments:
Post a Comment