ന്യൂഡല്‍ഹി: ഉന്നാവോ കൂട്ട ബലാത്സംഗക്കേസില്‍ ഇരയ്ക്ക് സംഭവിച്ചതിന് സമാനമായ അനുഭവം മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ പ്രതിയായ ബലാത്സംഗ കേസിലെ ഇരയ്ക്കും സംഭവിക്കുമെന്ന ഭീതിയുമായി അഭിഭാഷകര്‍ സുപ്രീംകോടതിയില്‍. സ്വാമി ചിന്മയാനന്ദ ഉള്‍പ്പെട്ട കേസിലെ ഇരയ്ക്കും ഈ അനുഭവം ഉണ്ടാകുമെന്നും കേസില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ടും ഒരു കൂട്ടം അഭിഭാഷകര്‍ കത്ത് നല്‍കി.
ബിജെപി നേതാവിനെതിരേ ആരോപണം ഉന്നയിച്ച നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നും കാണാതായിരിക്കുകയാണ്. കേസില്‍ സുപ്രീംകോടതി ഇടപെടല്‍ വേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ജസ്റ്റീസ് എന്‍വി രമണയുടെ ബഞ്ചിന്റെ ശ്രദ്ധയിലാണ് സംഭവം പെടുത്തിയിരിക്കുന്നത്. യുപിയിലെ ഷാജന്‍പൂര്‍ സ്വദേശിനിയായ എല്‍എല്‍എം വിദ്യാര്‍ത്ഥി ചിന്മയാനന്ദയ്‌ക്കെതിരേ ലൈംഗികാപവാദം ഉന്നയിച്ച ശേഷമാണ് കാണാതായത്. ഇവരെ ആരെങ്കിലും അപായപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തിരിക്കാമെന്നാണ് ആശങ്ക. കോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ എഴുതിയ കത്ത് അഭിഭാഷക ശോഭയാണ് ബഞ്ചിന് സമര്‍പ്പിച്ചത്.
പെണ്‍കുട്ടിയുടെ നിലയില്‍ ആശങ്കയും ഭീതിയും ഉണ്ടെന്നും നിയമവിഭാഗം മതിയായ നടപടിയെടുക്കണമെന്നും അനേകം അഭിഭാഷകര്‍ ഒപ്പിട്ടിട്ടുള്ള കത്തില്‍ പറയുന്നു. മറ്റൊരു ഉന്നാവോ കൂടി ആവര്‍ത്തിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അതുകൊണ്ടു തന്നെ കോടതി വിഷയത്തില്‍ ഇടപെടേണ്ടതുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ഹൈക്കോടതിയെ സമീപിക്കാനും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനും ബെഞ്ച് ആദ്യം ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി തന്നെ വിഷയത്തില്‍ ഇടപെടണമെന്ന് അഭിഭാഷകര്‍ ശക്തമായി ആവശ്യപ്പെട്ടതോടെയാണ് കത്ത് പരിഗണിക്കപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി ആക്‌സിഡന്റില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഡല്‍ഹിയിലേക്ക് വരുന്ന വഴിയില്‍ ഇവരുടെ കാറില്‍ ട്രക്ക് വന്നിടിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ മറ്റു രണ്ടു പേര്‍ മരിണമടഞ്ഞിരുന്നു. ആരോപണ വിധേയനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ആസൂത്രം ചെയ്ത അപകടമായിരുന്നോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
from mangalam.com https://ift.tt/329MbU7
via IFTTT
No comments:
Post a Comment