പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കേരളത്തിലും, കോട്ടയത്ത് ആറുപേര്‍ പിടിയില്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 9 January 2022

പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കേരളത്തിലും, കോട്ടയത്ത് ആറുപേര്‍ പിടിയില്‍

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പിടിയില്‍. സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെയാണ് കറുകച്ചാല്‍ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പോലീസ് അറിയിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുളളവരാണ് പോലീസിന്റെ കസറ്റഡിയിലുളളതെന്നാണ് സൂചന. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുളള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്.

ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍ തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പോലീസ് കരുതുന്നു.



from mangalam.com https://ift.tt/31I9dXK
via IFTTT

No comments:

Post a Comment

Pages