ദിലീപും സഹോദരനും അടക്കം ആറ് പേര്‍ക്കെതിരെ പുതിയ കേസ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 9 January 2022

ദിലീപും സഹോദരനും അടക്കം ആറ് പേര്‍ക്കെതിരെ പുതിയ കേസ്

കൊച്ചി: നടന്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ദിലീപടക്കം ആറ് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബന്ധപ്പെട്ടാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യസഹോദരനായ സുരജാണ്. നാലാം പ്രതി അപ്പു അഞ്ചാം പ്രതി ബാബു ചെങ്ങമനാട് ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ്.ഐ.ആര്‍.

പേര് ചേര്‍ക്കാത്താത്ത ഈ ആറാം പ്രതിക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/3q76jVF
via IFTTT

No comments:

Post a Comment

Pages