പനമരം ഇരട്ട കൊലക്കേസ്: പ്രതി അറസ്റ്റില്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 16 September 2021

പനമരം ഇരട്ട കൊലക്കേസ്: പ്രതി അറസ്റ്റില്‍

വയനാട്: വയനാട് പനമരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. റിട്ടയേര്‍ഡ് അധ്യാപകനായ കേശവന്‍, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ അര്‍ജുന്‍ ആണ് പിടിയിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ അര്‍ജുന്‍ വിഷം കഴിച്ചിരുന്നു.

ജൂണ്‍ പത്തിനാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. മൂന്നു മാസമായി കേസില്‍ അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിസം ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ഇയാള്‍ എലിവിഷം കഴിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

വൃദ്ധദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊലപാതകം. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് വൈകാതെ വ്യക്തമാക്കും.



from mangalam.com https://ift.tt/3tK2vtS
via IFTTT

No comments:

Post a Comment

Pages