ജാഗ്രതൈ.... ഇന്ത്യയിൽ സമൂഹമാധ്യമം വഴി വേരുറപ്പിക്കാന്‍ ഐഎസ്‌ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 17 September 2021

ജാഗ്രതൈ.... ഇന്ത്യയിൽ സമൂഹമാധ്യമം വഴി വേരുറപ്പിക്കാന്‍ ഐഎസ്‌

ന്യൂഡൽഹി : ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തി സാന്നിധ്യമുറപ്പിക്കാൻ ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ശ്രമിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മുന്നറിയിപ്പ്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവ വഴിയുള്ള ആശയപ്രചാരണത്തിലൂടെ യുവാക്കളെയാണു പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇത്തരത്തിൽ സ്ഫോടക വസ്തുക്കൾ നിർമിക്കാനും ഉപയോഗിക്കാനും ഇവർക്കു പരിശീലനം ലഭ്യമാക്കുന്നുണ്ടെന്നും എൻഐഎ പറഞ്ഞു. 

ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ മലയാളികളായ മുഹമ്മദ് അമീൻ (അബു യഹിയ), മുഷബ് അൻവർ, റഹീസ് റഷീദ് എന്നിവരടക്കം 168 പേരെ 37 കേസുകളിലായി എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഓൺലൈൻ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.

ഐഎസ് ആശയങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്നവരുമായി രഹസ്യ ബന്ധം സ്ഥാപിക്കുകയാണ് അടുത്ത പടി. തീവ്രമായ ആശയങ്ങൾ പിന്നാലെ പങ്കുവയ്ക്കും. തുടർന്ന് ഇവരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ ചെറുസംഘങ്ങൾക്കു രൂപം നൽകുകയും ചെയ്യും.



from mangalam.com https://ift.tt/3kiukWT
via IFTTT

No comments:

Post a Comment

Pages