പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് രണ്ടുകോടി പേർക്ക് വാക്സീൻ: വിപുലമായ പരിപാടികളുമായി കേന്ദ്രം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 16 September 2021

പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് രണ്ടുകോടി പേർക്ക് വാക്സീൻ: വിപുലമായ പരിപാടികളുമായി കേന്ദ്രം

പാലക്കാട്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാൾ. ഇന്നേദിവസം
രാജ്യത്തെ‍ാട്ടാകെ രണ്ടുകോടി ആളുകൾക്ക് കേ‍ാവിഡ് വാക്സീൻ നൽകാൻ വിപുലമായ പരിപാടികളുമായി കേന്ദ്രസർക്കാർ രംഗത്ത്.

ഒരു ദിവസം രണ്ടുകേ‍ാടി ആളുകൾക്കു വാക്സീൻ നൽകാൻ കഴിഞ്ഞാൽ അതു ലേ‍ാക റെക്കോർഡായിരിക്കുമെന്നു പാർട്ടി നേതൃത്വം അവകാശപ്പെടുന്നു.
ഇതിനായി ആരേ‍ാഗ്യപ്രവർത്തകരെ സഹായിക്കാനും വാക്സീൻ എടുക്കാത്തവരെ വാർഡുതലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധ പ്രവർത്തകരെയാണു ദേശീയതലത്തിൽ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
കേരളത്തിൽ 40,000 പേർ ഇത്തരത്തിൽ പ്രവർത്തിക്കുന്നു.

ഡേ‍ാക്ടേഴ്സ്ഡേ ദിവസം 87 ലക്ഷം പേർക്കും പിന്നീട് ഒരുകേ‍ാടി പേർക്കുമാണ് ഇതിനുമുൻപ് ഒറ്റദിവസം കൂടുതൽ വാക്സീൻ നൽകിയത്.

കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസം മുതൽ പാർ‌ട്ടിപ്രവർത്തകരും സേവാഭാരതിയും ഉൾപ്പെടെ സജീവമായി രംഗത്തുണ്ട്. എല്ലായിടത്തും ആവശ്യത്തിലധികം വാക്സീൻ കഴിഞ്ഞദിവസം എത്തിച്ചതായി പാർട്ടി നേതൃത്വം പറയുന്നു.

ഒരു വാർഡിൽ കുറഞ്ഞത് 50 പേരെയെങ്കിലും വാക്സീൻ എടുപ്പിക്കുകയാണു ലക്ഷ്യം.



from mangalam.com https://ift.tt/2XpTSsR
via IFTTT

No comments:

Post a Comment

Pages