'കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മൊബൈല്‍ ജാമറുകള്‍ വയ്ക്കണം, പാര വെയ്ക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല' - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 19 September 2021

'കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മൊബൈല്‍ ജാമറുകള്‍ വയ്ക്കണം, പാര വെയ്ക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല'

കോണ്‍ഗ്രസില്‍ ശീലങ്ങള്‍ മാറണമെന്ന് കെ മുരളീധന്‍ എംപി. പാര്‍ട്ടി യോഗങ്ങളില്‍ കര്‍ക്കശമായി അഭിപ്രായം പറയാം എന്നാല്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അച്ചടക്ക നടപടി താനടക്കം എല്ലാവര്‍ക്കും ബാധകമാണ്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മൊബൈല്‍ ജാമറുകള്‍ വയ്ക്കണമെന്നും മുരളീധന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ശ്രമിയ്കുന്നതിന് പകരം പാര വെയ്ക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല. വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിക്ക് തെക്ക് വടക്ക് ഓടേണ്ടി വന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ഏത് നിലപാട് സ്വീകരിക്കാനും കഴിവുള്ള ആളാണ് പിണറായി. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ട് പോകാന്‍ പിണറായിക്ക് കഴിയും. കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണ്.

സിപിഎമ്മിനെയും ബിജെപിയെയും ഇന്നലെ വരെ പയറ്റിയ ആയുധം വെച്ച് നേരിടാനാവില്ല. അതിന് മൂര്‍ച്ഛയുള്ള ആയുധം വേണം. അതിന് ഒരുമിച്ച് നില്‍ക്കണം. ഫുള്‍ ടൈം പ്രവര്‍ത്തകരായ പാര്‍ട്ടി ഭാരവാഹികളുണ്ടാവണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ ആളുണ്ടാവുകയും, വോട്ട് ചെയ്യുമ്പോള്‍ ഇതില്ലാത്തതുമാണ് പാര്‍ട്ടിയിലെ അവസ്ഥ അത് മാറണം.- മുരളീധരന്‍ പറഞ്ഞു.



from mangalam.com https://ift.tt/3znVksn
via IFTTT

No comments:

Post a Comment

Pages