ഇന്നലെ ഉയര്‍ന്ന രോഗമുക്തി, കോവിഡ് ബാധിച്ചത് 30,773 പേര്‍; വാക്‌സിന്‍ കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 19 September 2021

ഇന്നലെ ഉയര്‍ന്ന രോഗമുക്തി, കോവിഡ് ബാധിച്ചത് 30,773 പേര്‍; വാക്‌സിന്‍ കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 30,773 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 390 പേര്‍ മരിച്ചു. മുന്‍ ദിവസത്തേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 13.7 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 19,325 പേര്‍ കേരളത്തിലാണ്.

38,945 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,34,48,163 ആയി. രോഗമുക്തരായവരുടെ എണ്ണം 3,26,71,167 ആണ്. രാജ്യത്ത് ഇതുവരെ മരിച്ചത് 4,44,838 ആണ്.

രാജ്യത്ത് വാക്‌സിന്‍ കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു. ഇന്നലെ മാത്രം 85,42,732 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.



from mangalam.com https://ift.tt/3lUGp4v
via IFTTT

No comments:

Post a Comment

Pages