Pages

Monday, 20 September 2021

ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുകയാണോ നേതാവേ... എം എൽ എ ഗണേഷ്കുമാറിനോട് കൊല്ലം മുൻ കളക്ടർ

കൊല്ലം: സ്ഥാനമൊഴിഞ്ഞ കൊല്ലം കളക്ടർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. പാതിരാത്രി ഫെയ്ബുക്ക് ലൈവ് ഇടാനല്ലാതെ മുൻകലക്ടറെ കൊണ്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമർശനം.

ഇതിനു പിന്നാലെ ബി അബ്ദുൽ നാസർ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഗണേഷിന്റെ വിമർശനത്തിന് പരോക്ഷ മറുപടി നൽകി. ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റിൽ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ-ഇതായിരുന്നു മുൻ കളക്ടറുടെ പോസ്റ്റ്.

തൊഴിലുറപ്പ് മിഷൻ ഡയറക്ടർ സ്ഥാനത്തേക്ക് ബി അബ്ദുൽ നാസർ ഐ എ എസ് മാറിയതിനു പിന്നാലെ പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കെ ബി ഗണേഷ് കുമാർ , കലക്ടറായിരുന്ന അബ്ദുൽ നാസറിന്റെ പ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഒരു പ്രയോജനവും ഇല്ലാത്തതിനാൽ അബ്ദുൽ നാസർ വിളിക്കുന്ന യോഗങ്ങളിൽ താൻ പങ്കെടുക്കാറില്ലായിരുന്നെന്നും എം എൽ എ പറഞ്ഞു.



from mangalam.com https://ift.tt/3lJ4YAW
via IFTTT

No comments:

Post a Comment