Pages

Monday, 20 September 2021

കള്ളപ്പണം ഇടപാട്: അസം ഖാന്‍ അടക്കം മൂന്ന് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്യും

ന്യുഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ അടക്കം മൂന്ന് രാഷ്ട്രീയ നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ (ഇ.ഡി) ചോദ്യം ചെയ്യും. ബി.എസ്.പി എം.എല്‍.എ മുക്താര്‍ അന്‍സാരി, മുന്‍ എം.പി അതിഖ് അഹമ്മദ് എന്നിവരെയും ചോദ്യം ചെയ്യുമെന്ന് ഇ.ഡി അറിയിച്ചു. മൂന്നു പേരും ജയിലിലാണ്.

ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് കോടതിയുശട അനുമതി ലഭിച്ചിരുന്നു. അസം ഖാന്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജയിലിലാണ്. അന്‍സാരി ബാന്ദ ജില്ലാ ജയിലിലും അതിഖ് അഹമ്മദ് സമര്‍ബതി ജയിലിലുമാണ്.

അതിനിടെ, അസം ഖാന്‍ മേധാവിയായ മൗലാന മുഹമ്മദ് അലി ജൗഹാര്‍ ട്രസ്റ്റിന് നല്‍കിയ 70.05 ഹെക്ടര്‍ സ്ഥലം സര്‍ക്കര്‍ തിരിച്ചുപിടിച്ചു. മുഹമ്മദ് അലി ജൗഹാര്‍ യൂണിവേഴ്‌സിറ്റിക്കു വേണ്ടി നല്‍കിയതായിരുന്നു ഭൂമി.



from mangalam.com https://ift.tt/2XuAb2G
via IFTTT

No comments:

Post a Comment