വിവാദ പരാമര്‍ശം: മാപ്പ് പറഞ്ഞ് വൈദികന്‍; വൈദിക പട്ടം ഉപേക്ഷിച്ച് മാപ്പുപറയണമെന്ന് വെള്ളാപ്പള്ളി നടേശന്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 20 September 2021

വിവാദ പരാമര്‍ശം: മാപ്പ് പറഞ്ഞ് വൈദികന്‍; വൈദിക പട്ടം ഉപേക്ഷിച്ച് മാപ്പുപറയണമെന്ന് വെള്ളാപ്പള്ളി നടേശന്‍

കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാന്‍ ഈഴവ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുവെന്ന ആരോപണം നടത്തിയ കത്തോലിക്കാ വൈദികന്‍ മാപ്പുപറഞ്ഞു. ഡി.സി.എല്‍ കൊച്ചേട്ടന്‍ എന്നറിയപ്പെടുന്ന ഫാ.റോയ് കണ്ണന്‍ചിറയാണ് ഒരു യുട്യൂബ് ചാനല്‍ വഴി മാപ്പ് പറഞ്ഞത്. തന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം ഞാന്‍ മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്റെ പരാമര്‍ശം കൊണ്ട് കേരളത്തിലെ മതേതര സങ്കല്‍പ്പത്തെയും സ്നേഹ സന്തോഷ ജന്യമായ സമൂഹ നിര്‍മിതിയെയും തടസ്സപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിര്‍മിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാല്‍ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാന്‍ മക്കളെ ഉപദേശിക്കണമെന്നുമാണ് എന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം.
പല മാതാപിതാക്കളും മക്കള്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കല്‍ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളര്‍ന്നുവരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താന്‍ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. അതില്‍ നിരുപാധികം ഖേദിക്കുന്നു. തന്റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങണം' -അദ്ദേഹം യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.

ഒരു മാസത്തിനിടെ ഒരു സിറോ മലബാര്‍ രൂപതയില്‍നിന്ന് ഒമ്പതു പെണ്‍കുട്ടികളെ പ്രണയിച്ചുകൊണ്ടുപോയത് ഈഴവരാണെന്നും ഇതിന് ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം നല്‍കുന്നുണ്ടെന്നുമായിരുന്നു ഫാ. റോയ് കണ്ണന്‍ചിറ നേരത്തെ ആരോപിച്ചിരുന്നത്. ശനിയാഴ്ച ചങ്ങനാശേരി അതിരൂപതയിലെ മതാധ്യാപകര്‍ക്ക് നല്‍കിയ ക്ലാസിലായിരുന്നു ഈ വിവാദ പരാമര്‍ശം. ഓണ്‍ലൈനില്‍ നടത്തിയ ചര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ പരാമര്‍ശം ആരോ പുറത്തുവിടുകയായിരുന്നു.

അതേസമയം, ഈഴവ സമുദായത്തെ കുറിച്ച് കത്തോലിക്കാ വൈദികന്‍ നടത്തിയ പ്രസ്താവന അപക്വമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈദികര്‍ക്ക് എന്തുപറയാമെന്ന് കരുതരുത്. വൈദിക പട്ടം ഉപേക്ഷിച്ച് അദ്ദേഹം മാപ്പുപറയണമെന്നും വെള്ളിപ്പള്ളി ആവശ്യപ്പെട്ടു.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയേയും വെള്ളപ്പള്ളി നടേശന്‍ തള്ളിക്കളഞ്ഞു. നര്‍ക്കോട്ടിക് ജിഹാദ് എന്താണെന്ന് അറിയില്ല. ഒരു സമുദായത്തെ അവഹേളിക്കുന്നത് ശരിയല്ല. ലവ് ജിഹാദുണ്ടെങ്കില്‍ പോകുന്നത് ഒരു പെണ്‍കുട്ടി മാത്രമാണ്. എന്നാല്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ കൊണ്ടുപോകുന്നത് ഒരു കുടുംബത്തെ മുഴുവനാണ്. ആനുകൂല്യങ്ങളും പണവും വാഗ്ദാനം ചെയ്താണ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.



from mangalam.com https://ift.tt/3Cpxiza
via IFTTT

No comments:

Post a Comment

Pages