തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് അപകടം; യുവാവ് മരിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 19 September 2021

തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് അപകടം; യുവാവ് മരിച്ചു

വരന്തരപ്പള്ളി: തൃശൂര്‍ ഇഞ്ചകുകണ്ടില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് അപകടം. ബൈക്ക് മറിഞ്ഞ് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന്‍ പരിക്കേറ്റ് ചികിത്സയില്‍. ഇഞ്ചക്കുണ്ട് കൈതക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ സ്‌റ്റെബിന്‍ (22) ആണ് മരിച്ചത്. കുണ്ടുക്കാരന്‍ ജോര്‍ജിന്റെ മകന്റ ജോയല്‍ (21) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കല്‍ക്കുഴയില്‍ നിന്ന് ഇഞ്ചക്കുണ്ടിലേക്ക് വരികയായിരുന്നു ഇരുവരും. വളവ് തിരിയുന്നതിനെ കാട്ടുപന്നി ബൈക്കിനു മുന്നില്‍പെടുകയായിരുന്നു. കാട്ടുപന്നിയെ ഇടിച്ചതോടെ ബൈക്ക നിയന്ത്രണം വിട്ട് മറിഞ്ഞു.

തെറിച്ചു സമീപത്തുള്ള തെങ്ങില്‍ തലയിടിച്ചാണ് സ്‌റ്റെബിന്‍ വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌റ്റെബിന്‍ മരിച്ചിരുന്നു. മാതാവ്: ഷീബ. സഹോദരി: സ്‌റ്റെബില്‍ഡ.

കഴിഞ്ഞമാസമാണ് തൃശൂരില്‍ ബൈക്ക് മപറന്നുവന്ന മയില്‍ ഇടിച്ച് യുവാവ് മരിച്ചത്.



from mangalam.com https://ift.tt/3lIZBSi
via IFTTT

No comments:

Post a Comment

Pages