തിരുവനന്തപുരം: കാക്കി യൂണിഫോം മറ്റ് സർക്കാർ ജീവനക്കാർ ധരിക്കുന്നത് നിർത്തണമെന്ന് സർക്കാറിനോട് പൊലീസ്.പൊലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ആവശ്യം.
പൊലീസിന്റെതിന് സമാനമായ യൂനിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പരാതി.
പൊലീസ്, ഫയർഫോഴ്സ്, ജയിൽ, വനം വകുപ്പ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും കാക്കി യൂനിഫോമാണ്. പക്ഷേ, പൊലീസിന് സമാനമായ ചിഹ്നങ്ങളോ ബെൽറ്റോ ഇതര സേനാവിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല.
എന്നാൽ, ഒറ്റനോട്ടത്തിൽ പൊലീസിന് സമാനമായാണ് ജനങ്ങൾ ഈ യൂനിഫോമിനെയും കാണുന്നതെന്നാണ് പൊലീസിന്റെ പരാതി.
പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂനിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു..
from mangalam.com https://ift.tt/3lAdCBY
via IFTTT
No comments:
Post a Comment