'എന്റെ കുഞ്ഞേ... എനിക്കൊട്ടും സങ്കടമില്ല, നീ ട്രിപ്പ് പോയി അടിച്ചു പൊളിത്തുന്നതാന്ന് എനിക്കറിയാം'; നന്ദുവിനെ കുറിച്ച് അപര്‍ണ ശിവകാമിയുടെ കുറിപ്പ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 15 May 2021

'എന്റെ കുഞ്ഞേ... എനിക്കൊട്ടും സങ്കടമില്ല, നീ ട്രിപ്പ് പോയി അടിച്ചു പൊളിത്തുന്നതാന്ന് എനിക്കറിയാം'; നന്ദുവിനെ കുറിച്ച് അപര്‍ണ ശിവകാമിയുടെ കുറിപ്പ്

കാന്‍സറിനെതിരെ സധൈര്യം പോരാടിയ നന്ദു മഹാദേവയുടെ മരണം ഏവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കാര്‍ന്ന് തിന്നുന്ന അര്‍ബുദത്തോട് തോല്‍ക്കാന്‍ മനസില്ലെന്ന് പറഞ്ഞ് ഓരോ തവണയും നന്ദു ജീവിതത്തെ നോക്കി പുഞ്ചിരിച്ചും മറ്റുള്ളവരില്‍ പുഞ്ചിരി വിടര്‍ത്തിയും മടങ്ങി വരികയും ചെയ്തു. കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ ശിവകാമി പറയുകയാണ്. വേദനകളില്ലാത്ത ലോകത്ത് പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ചു പൊളിക്കുന്നതാണെന്നും അപര്‍ണ കുറിച്ചു.

അപര്‍ണയുടെ കുറിപ്പ്,

നന്ദു പോയി... മെയ് 8 ന് MVR ല്‍ നിന്ന് കണ്ട് പോന്നതാണ്. അവന്റെ മുഖത്ത് തലോടി നെറ്റിയില്‍ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാല്‍ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..

എന്റെ കുഞ്ഞേ... എനിക്കൊട്ടും സങ്കടമില്ല. കീമോ നിര്‍ത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാര്‍ക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ.. ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത.. പക്ഷേ എത്രയോ പേര്‍ക്ക് ധൈര്യം പകര്‍ന്നത്.. നീ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്... ന്ന് എനിക്കറിയാം.. നീ ചെല്ലൂ... വേദനകളില്ലാത്ത ലോകത്തേക്ക്...



from mangalam.com https://ift.tt/3fpsWyf
via IFTTT

No comments:

Post a Comment

Pages