Pages

Friday, 21 May 2021

കോവിഡിനെ ചെറുക്കുന്ന ‘അദ്ഭുതമരുന്ന്': വാങ്ങാൻ തടിച്ചുകൂടിയത് ആയിരങ്ങൾ

അമരാവതി : ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ കൃഷ്ണപട്ടണം ഗ്രാമത്തിൽ കോവിഡിനുള്ള ‘അദ്ഭുതമരുന്ന്’ വിതരണം ചെയ്യുന്നെന്ന വാർത്ത പരന്നതോടെ തടിച്ചുകൂടിയത് ആയിരങ്ങൾ. സ്വയം പ്രഖ്യാപിത ആയുർവേദ ഡോക്ടർ വിതരണം ചെയ്യുന്ന കോവിഡിനെ തുരത്തുന്ന മരുന്ന് വാങ്ങാനാണ് ജനക്കൂട്ടം ഇരച്ചെത്തിയത്.

ബോനിഗി ആനന്ദ് എന്ന വ്യക്തിയാണ് കോവിഡ് ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് മരുന്നു വിതരണം ചെയ്യുന്നത്. ഇയാൾ സ്വയം വികസിപ്പിച്ച മരുന്നാണ് വിതരണം ചെയ്തത്.

ഗ്രാമത്തിൽ കുറേനാളായി ആയുർവേദ ചികിത്സ നടത്തുന്നയാളാണ് ആനന്ദ്.
കഴിഞ്ഞ പത്തു ദിവസമായി സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. കിലോമീറ്ററുകളോളം നീണ്ട നിര ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

കോവിഡ് ബാധിച്ചവർക്ക്, പനി ഉള്ളവർക്ക്, കോവിഡിന്റെ മറ്റ് ലക്ഷണങ്ങൾ ഉള്ളവർക്ക് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മരുന്ന് വിതരണം. നാലു മരുന്നുകൾ തയാറാക്കിയെന്നും ആയുർവേദ മൂലികകളാണു ചേരുവയെന്നും ഇയാൾ അവകാശപ്പെടുന്നു.

ഇയാൾ ആയുർവേദത്തിലോ മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളിലോ ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല.
മരുന്നു വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തിവച്ചെങ്കിലും ഇയാൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മരുന്നിനു പാർശ്വഫലങ്ങൾ ഉണ്ടെന്നു തെളിവു ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാത്തത്.



from mangalam.com https://ift.tt/345TZcB
via IFTTT

No comments:

Post a Comment