ടൗട്ടെ ചുഴലിക്കു പിന്നാലെ ‘യാസ്’ വരുന്നു; കേരളത്തെ കാത്തിരിക്കുന്നത് കടൽക്ഷോഭവും മഴയും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 18 May 2021

ടൗട്ടെ ചുഴലിക്കു പിന്നാലെ ‘യാസ്’ വരുന്നു; കേരളത്തെ കാത്തിരിക്കുന്നത് കടൽക്ഷോഭവും മഴയും

കോഴിക്കോട് : കേരളത്തിൽ ഉൾപ്പെടെ ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ അടുത്ത ചുഴലിക്കാറ്റ് യാസ് വരുന്നു. അടുത്തയാഴ്ച മഴ വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണു നിർദേശം.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തീരദേശ വാസികൾ ജാഗ്രതയോടെ ഇരിക്കണം. ടൗട്ടെയ്ക്കു പിറകെ 23ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദമാകും. ചുഴലിക്കാറ്റായി മാറിയാൽ ‘യാസ്’ എന്ന പേരിലാവും അറിയപ്പെടുക.

യാസ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല.



from mangalam.com https://ift.tt/342lBPD
via IFTTT

No comments:

Post a Comment

Pages