സഹോദരിയെ കൂടി വിവാഹം ചെയ്യണമെന്ന് വധു നിര്‍ബന്ധിച്ചു, വരന്‍ സമ്മതിച്ചു; ഒടുവില്‍ അറസ്റ്റ്; സംഭവമിങ്ങനെ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 17 May 2021

സഹോദരിയെ കൂടി വിവാഹം ചെയ്യണമെന്ന് വധു നിര്‍ബന്ധിച്ചു, വരന്‍ സമ്മതിച്ചു; ഒടുവില്‍ അറസ്റ്റ്; സംഭവമിങ്ങനെ

സഹോദരിമാരായ പെണ്‍കുട്ടികളെ ഒരേ വേദിയില്‍ വച്ചു തന്നെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച യുവാവിനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വീഡിയോ വൈറല്‍ ആയതോടെയാണ് അറസ്റ്റ്. കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതോടെയാണ് വരനായ ഉമാപതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാനെത്തിയ പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആയിരുന്നു യുവാവ് സഹോദരിയെ കൂടി താലി ചാര്‍ത്തിയത്.

ലളിത എന്ന യുവതിയുമായിട്ട് ആയിരുന്നു യുവാവിന്റെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ വിവാഹത്തിന് മുമ്പ് സംസാര ശേഷിയില്ലാത്ത തന്റെ സഹോദരിയെ കൂടി വിവാഹം ചെയ്യണം എന്ന് ലളിത ആവശ്യപ്പെട്ടു. ലളിതയും സഹോദരിയും തമ്മിലുള്ള ആത്മബന്ധമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് യുവതിയെ എത്തിച്ചത്.

ഇരു കുടുംബങ്ങളും ഇത് സമ്മതിച്ചതോടെ രണ്ട് പേരെയും വിവാഹം ചെയ്യാന്‍ യുവാവും സമ്മതിച്ചു. മെയ് ഏഴിന് ക്ഷേത്രത്തില്‍ വെച്ച് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തു. എന്നാല്‍ വിവാഹത്തിന്റെ വീഡിയോ വൈറല്‍ ആയതോടെയാണ് ലളിതയുടെ സഹോദരിക്ക് വിവാഹപ്രായമായിട്ടില്ല എന്ന പ്രശ്‌നം ഉയര്‍ന്നത്. ഇതോടെ യുവാവ് പൊലീസ് പിടിയിലായി. യുവാവിന് ഇക്കാര്യം അറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



from mangalam.com https://ift.tt/3ylro0X
via IFTTT

No comments:

Post a Comment

Pages