Pages

Sunday, 16 May 2021

മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി, പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായി സിപിഎം വിലയിരുത്തല്‍

കൊല്ലം: കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തില്‍ വലിയ സംഘടനാ വീഴ്ചയുണ്ടായതായി സിപിഎം സംസ്ഥാന നേതൃത്വത്തില്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഇടതുമിന്നണി വന്‍ വിജയം നേടുകയും മറ്റ് മന്ത്രിമാരെല്ലാം ജയിക്കുകയും ചെയ്തപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് ഗൗരവത്തിലാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. പോയ തവണത്തെക്കാള്‍ 7140 വോട്ടാണ് കുറഞ്ഞത്.

കുണ്ടറയില്‍ എന്‍എസ്എസ് തുടക്കത്തില്‍ തന്നെ എതിര്‍ ചേരിയിലായിരുന്നു. ഇക്കാര്യം അറിഞ്ഞെങ്കിലും പ്രതിരോധിക്കാനോ അനുനയിപപ്പിക്കാനോ ശ്രമം ഉണ്ടായില്ല. ബിജെപിയും യുഡിഎഫും തമ്മിലുള്ള അന്തര്‍ധാര രാഷ്ട്രീയ വിഷയമായി ചര്‍ച്ചയാക്കാന്‍ കളിയാതിരുന്നതും വീഴ്ചയാണെന്ന് സംസ്ഥാന നേതൃത്വം പ്രാഥമികമായി വിലയിരുത്തുന്നു.

കഴിഞ്ഞ പ്രാവശ്യം ആകെയുള്ള 11 സീറ്റുകളിലും വിജയിച്ച മുന്നണിക്ക് ഇക്കുറി രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. പുനലൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായി. കരുനാഗപ്പള്ളിയില്‍ തോല്‍വി ഉണ്ടായത് 29208 േേവാട്ടുകള്‍ക്കാണ്.



from mangalam.com https://ift.tt/3hshaWs
via IFTTT

No comments:

Post a Comment