Pages

Sunday, 16 May 2021

കോവിഡ് വൈറസ് വകഭേദങ്ങൾക്ക് എതിരെ കോവാക്സിൻ ഫലപ്രദമെന്നു പഠന റിപ്പോർട്ട്‌

ന്യൂഡൽഹി : ഇന്ത്യൻ, യുകെ വൈറസ് വകഭേദങ്ങൾക്ക് എതിരെ കോവാക്സിൻ ഫലപ്രദമെന്നു പഠനം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നടത്തിയ പഠനറിപ്പോർട്ടിലാണ് കോവാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നത്.

ഇന്ത്യയിൽ കണ്ടെത്തിയ ബി.1.167, യുകെയിലെ ബി.1.1.7 എന്നീ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെയാണ് കോവാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുക. ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിലാണ് റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനറിപ്പോർട്ട്‌ കോവാക്സിനു വീണ്ടും കിട്ടുന്ന രാജ്യാന്തര അംഗീകാരമാണ്’– ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.



from mangalam.com https://ift.tt/3om3Jss
via IFTTT

No comments:

Post a Comment