Pages

Sunday, 16 May 2021

സര്‍ക്കാരിന് വിമര്‍ശനം: മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ കോവിഡ് വിദഗ്ധ സമിതിയില്‍ നിന്നു രാജിവച്ചു

ന്യുഡല്‍ഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അനാസ്ഥയുണ്ടെന്ന വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പ്രമുഖ വൈറോളജിസ്റ്റ് ഡോ.ഷാഹിദ് ജമീല്‍ കോവിഡ് പാനല്‍ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവച്ചു. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച ശാസ്ത്ര ഉപദേശകരുടെ സമിതിയായ INSACOG യില്‍ നിന്നാണ് ഷാഹിദ് ജമീല്‍ പുറത്തുപോയത്. താന്‍ പറഞ്ഞത് ശരിയാണ്. കൂടുതലൊന്നും പറയാനില്ലെന്നും സമിതി അധ്യക്ഷനായിരുന്ന ഷാഹിദ് ജമീല്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് അദ്ദേഹം സമിതിയില്‍ നിന്ന രാജിവച്ചത്. 'ഒരു കാരണം വ്യക്തമാക്കാന്‍ താനില്ലെന്ന്' രാജിയെ കുറിച്ച് ഒരു വാര്‍ത്ത ഏജന്‍സിക്ക് അയച്ച സന്ദേശത്തില്‍ അദ്ദേഹം പറയുന്നു. INSACOGയുടെ ചുമതലക്കാരായ ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും ഷാഹിദിന്റെ രാജിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

'കോവിഡിന്റെ കാര്യത്തില്‍ സുതാര്യമായ നയ രൂപീകരണത്തിനു തന്റേടമുള്ള നേതൃത്വമില്ലെന്ന വിമര്‍ശനമാണ് ഷാഹിദ് ജമീല്‍ ഉന്നയിച്ചത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയ വകഭേദത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്തില്ലെന്ന ആക്ഷേപവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

കുറഞ്ഞ പരിശോധകളും വാക്‌സിനേഷനിലെ വേഗത പോരായ്മയും വാക്‌സിന്‍ ക്ഷാമവും ചൂണ്ടിക്കാട്ടിയ ഷോ.ഹാഷിദ് ജമീല്‍ ആരോഗ്യരംഗത്ത് തൊഴില്‍ ശക്തി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിവരശേഖരണത്തിലെ വീഴ്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും കൂടുതല്‍ വിവരശേഖരണം ആവശ്യമാണെന്ന് ഏപ്രില്‍ 30ന് 800 ല്‍ ഏറെ വരുന്ന ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമായി പരിഗണിക്കപ്പെട്ടില്ല.



from mangalam.com https://ift.tt/3fq8NrB
via IFTTT

No comments:

Post a Comment