സൈബര്‍ ആക്രമണം : 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് എയര്‍ഇന്ത്യ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 21 May 2021

സൈബര്‍ ആക്രമണം : 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് എയര്‍ഇന്ത്യ

ന്യൂഡൽഹി: സൈബര്‍ ആക്രമണത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍ ചോർന്നതെന്ന് എയർ ഇന്ത്യ. ക്രെഡിറ്റ് കാർഡ്, പാസ്‌പോർട്ട്, ഫോൺ നമ്പറുകൾ എന്നിവ ഉള്‍​പ്പെടെ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ പോയതായും അവര്‍ വ്യക്തമാക്കി.

ഫെബ്രുവരിയിൽ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ 2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരി 3നും ഇടയിൽ റജിസ്റ്റർ ചെയ്ത വിവരങ്ങളാണ് ചോര്‍ന്നത്. സംഭവത്തിൽ ഏകദേശം 45,00,000 പേരുടെ ഡേറ്റ ചോർന്നു.’– എയർ ഇന്ത്യ യാത്രക്കാർക്ക് അയച്ച ഇ–മെയിലിൽ പറയുന്നു. പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ, ടിക്കറ്റ് വിവരങ്ങൾ എന്നിവ ചോർന്നു.

ജനീവ ആസ്ഥാനമായുള്ള പാസഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ സംഭരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനുമുള്ള പാസഞ്ചർ സർവീസ് സിസ്റ്റത്തിന്റെ ഡേറ്റ പ്രോസസറായ സിറ്റ. അതേസമയം പാസ്‌വേഡ് ‍ഡേറ്റയെ ആക്രമണം ബാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു.



from mangalam.com https://ift.tt/2QLf4WQ
via IFTTT

No comments:

Post a Comment

Pages