കൊല്ലം: മണ്‍റോതുരുത്തില്‍ ഹോം സ്‌റ്റേ ഉടമ കുത്തേറ്റു മരിച്ചു. വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്‌റ്റേ ഉടമ മണിലാല്‍ (53) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മണിലാലിനെ ആക്രമിച്ച പട്ടംതുരുത്ത് തുപ്പാശേരില്‍ അശോകന്‍ അറസ്റ്റിലായി. ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ചയാളാണ് അശോകന്‍. രാത്രി എട്ടരയോടെയായിരുന്നു സംഭവം.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചരണം കഴിഞ്ഞ ശേഷം കാനറ ബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയ ചര്‍ച്ച നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത് മദ്യലഹരിയില്‍ അസഭ്യവര്‍ഷം നടത്തിയ അശോകനെ മണിലാല്‍ വഴക്കുപറഞ്ഞിരുന്നു. അസഭ്യവര്‍ഷം തുടര്‍ന്നതോടെ മണിലാല്‍ അശോകനെ അടിച്ചു.
അവിടെനിന്ന് പോയ മണിലാലിനെ അശോകന്‍ പിന്നില്‍ നിന്നെത്തി കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് ചലനമറ്റ നിലയില്‍ റോഡില്‍ കിടന്ന മണിലാലിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച അശോകന്‍ അടുത്തകാലത്താണ് നാട്ടിലെത്തിയത്. സി.പി.എം പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച മണിലാല്‍. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും ആര്‍.എസ്.എസ് ആസുത്രണം ചെയ്തതാണെന്നും സി.പി.എം നേതൃത്വം ആരോപിച്ചു.
രേണുകയാണ് മണിലാലിന്റെ ഭാര്യ. മകള്‍ അരുണിമ
from mangalam.com https://ift.tt/346rEU7
via IFTTT
No comments:
Post a Comment