ദിസ്പുര്‍: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുകയും പള്ളികള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നൽകി ബജ് രംഗ്ദള്‍ നേതാവ്.
അസമിലെ സില്‍ച്ചറില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് മിത്തുനാഥിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്.
'തങ്ങളുടെ ആരാധനാലയങ്ങള്‍ കാരണമില്ലാതെ അടച്ചു പൂട്ടിയ ശേഷം ക്രിസ്ത്യാനികള്‍ നടത്തുന്ന ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ഉല്ലസിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്നും' മിത്തുനാഥ് മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയിലുണ്ട്.
ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അകാരണമായി അടച്ചു പൂട്ടിയതിനോടുള്ള കടുത്ത അമര്‍ഷത്തിലാണ് മിത്തുനാഥിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.
from mangalam.com https://ift.tt/3lMIWvd
via IFTTT
No comments:
Post a Comment