Pages

Tuesday, 24 November 2020

പട്ടേലിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. പട്ടേലിന്റെ മരണവാര്‍ത്ത ദുഃഖപ്പെടുത്തി. പൊതുജീവിതത്തിലും സമൂഹത്തെ സേവിക്കുന്നതിനുമായി ജീവിതം മാറ്റിവച്ചയാളാണ് അദ്ദേഹം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അനുസ്മരിച്ചു. പട്ടേലിന്റെ മകന്‍ ഫൈസലുമായി സംസാരിച്ചുവെന്നും അനുശോചനം അറിയിച്ചുവെന്നും മോഡി വ്യക്തമാക്കി.

കൊവിഡ് 19 ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇന്നു പുലര്‍ച്ചെ പട്ടേല്‍ വിടപറഞ്ഞത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പത്തു ദിവസത്തോളമായി ഐ.സി.യുവിലായിരുന്നു.



from mangalam.com https://ift.tt/3m4JMoe
via IFTTT

No comments:

Post a Comment