Pages

Tuesday, 24 November 2020

ബാര്‍കോഴ ഗ്രൂപ്പുകളി ; രമേശിനെതിരേയുള്ള കേസിന് പിന്നില്‍ പത്തനംതിട്ടയിലെനേതാവും എ ഗ്രൂപ്പും? മുഖ്യമന്ത്രിപദത്തില്‍ നിന്നും ചെന്നിത്തലയെ തടയാനും ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരാനുമെന്ന് ഐ ഗ്രൂപ്പ്

പത്തനംതിട്ട: രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരിക്കേ ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിനു പിന്നില്‍ പത്തനംതിട്ട ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതാവും എ ഗ്രൂപ്പുമെന്ന് ആരോപണം. ഐ ഗ്രൂപ്പ് നേതാക്കളാണു കോഴയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് കളി വെളിപ്പെടുത്തി രംഗത്തെത്തിയത്. ചാരക്കേസില്‍ കെ. കരുണാകരനെ എന്നപോലെ, ബാര്‍ കോഴയുടെ പേരില്‍ ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പുറത്താക്കാനും ഉമ്മന്‍ ചാണ്ടിക്കു വീണ്ടും അവസരമൊരുക്കാനുമാണ് അണിയറനീക്കമെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു.

പത്തനംതിട്ടയിലെ നേതാവ് ചെന്നിത്തലയ്‌ക്കെതിരേ തിരിയാന്‍ വിവിധ കാരണങ്ങളാണ് ആരോപണമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ''കടുംവെട്ട്'' അഴിമതിക്കു കളമൊരുക്കിയത് ഈ നേതാവായിരുന്നു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടന്ന് അന്നത്തെ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ നിലപാടെടുത്തു. ഇക്കാര്യത്തില്‍ ചെന്നിത്തല മൗനം പാലിച്ചതാണു നേതാവിനെ ചൊടിപ്പിച്ചത്.

ഡല്‍ഹിയിലെ സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളില്‍ സുധീരന്റെ ആരോപണത്തിനെതിരേ വിവാദനേതാവിനു വേണ്ടി നിലകൊണ്ടത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. ഇതേത്തുടര്‍ന്നാണ് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാവിനു വീണ്ടും അവസരം ലഭിച്ചത്. ഇക്കാര്യം നേതാവു തന്നെ പിന്നീട് പലതവണ വ്യക്തമാക്കിയിരുന്നു. തനിക്കെതിരേ ചരടുവലിക്കുന്ന നേതാവിനെ പുറത്താക്കുകയെന്ന ലക്ഷ്യം ചെന്നിത്തലയ്ക്കും ഉണ്ടായിരുന്നെന്നാണു സൂചന.

ഗുരുതര ആരോപണങ്ങളുടെ നടുവിലുള്ള ഇടതുസര്‍ക്കാരിനു തുടര്‍ഭരണസാധ്യതയില്ലെന്ന പ്രതീക്ഷയിലാണു ചെന്നിത്തലയുടെ മുഖ്യമന്ത്രിമോഹത്തിനു തടയിടാന്‍ ബിജു രമേശിനെ എ ഗ്രൂപ്പ് കരുവാക്കിയതെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതിന് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ പിന്തുണയുമുണ്ടെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢനീക്കം മറച്ചുവയ്ക്കാനാണത്രേ ബിജുവിനെക്കൊണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരേയും ആരോപണമുന്നയിപ്പിച്ചത്.



from mangalam.com https://ift.tt/3m9Mr00
via IFTTT

No comments:

Post a Comment