പഞ്ചാബ്: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാസംഘം ചെയ്തു. പഞ്ചാബിലെ അട്ടാരി ഗ്രാമത്തിലാണ് സംഭവം.
മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലുള്ള യുവതിയാണ് പീഡനത്തിനിരയായത്. സുവര്‍ണ ക്ഷേത്രവും, ഗുരുദ്വാര ഷഹിദന്‍ സാഹിബും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി.
തിരികെ പോകാൻ നിൽക്കുമ്പോഴാണ് പ്രതികളില്‍ ഒരാള്‍ വാഗാ ബോര്‍ഡറിലെ അട്ടാരിയിലെത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ സമീപിച്ചത്. തുടർന്ന് പ്രീത് നഗറിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് യുവതിയെ എത്തിച്ച് ഇയാളും സുഹൃത്തുക്കളായ അഞ്ചുപേരും ചേര്‍ന്ന് യുവതി ബലാത്സംഗത്തിന് ഇരയാക്കി.
അടുത്ത ദിവസം പ്രതി യുവതിയെ അമൃത്സറിലെ ഇന്ത്യാ ഗേറ്റിൽ എത്തിച്ചു. തുടർന്ന് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
from mangalam.com https://ift.tt/3nNfO8I
via IFTTT
No comments:
Post a Comment