ആദ്യ കെട്ടിലെ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു ; മരിച്ചു കിടക്കുന്നെന്ന് രണ്ടാനച്ഛനോട് ചെന്നു പറഞ്ഞു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 23 November 2020

ആദ്യ കെട്ടിലെ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു ; മരിച്ചു കിടക്കുന്നെന്ന് രണ്ടാനച്ഛനോട് ചെന്നു പറഞ്ഞു

ഗുരുഗ്രാം: മാതാവിനെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന സംശയത്തില്‍ 25 കാരന്‍ മകന്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ പട്ടൗഡിയില്‍ നടന്ന സംഭവത്തില്‍ ഇരയുടെ ആദ്യ വിവാഹത്തിലെ മകനാണ് ക്രൂരത കാട്ടിയത്. തിങ്കളാഴ്ച ഇവരെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. പയ്യന്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെത്തിയ രണ്ടാനച്ഛന്‍ ഭാര്യ മരിച്ചു കിടക്കുന്നത് കണ്ട് പോലീസിനെ സമീപിച്ചു.

പട്ടൗഡിയില്‍ പച്ചക്കറി കച്ചവടം നടത്തുന്നയാളുടെ രണ്ടാം ഭാര്യയാണ് സംഭവത്തിലെ ഇര. മകനെയും ഭാര്യയെയും ഗ്രാമത്തിലെ വീട്ടില്‍ നിര്‍ത്തി പിതാവ് നഗരത്തിലെ ഒരു ബന്ധുവീട്ടിലാണ് താമസം. നവംബര്‍ 16 ന് മകന്‍ കടയില്‍വന്ന് അമ്മ മരിച്ചു കിടക്കുന്നെന്ന് പിതാവിനെ അറിയിക്കുകയായിരുന്നു. ഓടിയെത്തിയ പിതാവ് പോലീസിനെ വിവരമറിയിച്ചു. ഭാര്യ മരിച്ചു കിടക്കുന്നെന്നും കഴുത്തില്‍ ഒരു പാടുണ്ടെന്നും പറഞ്ഞു.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന്് സ്ത്രീ സ്വയം ജീവനൊടുക്കിയതാകാം എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. പോലീസ് പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച നടന്ന പോസ്റ്റുമാര്‍ട്ടത്തില്‍ യുവതി ബലാത്സംഗത്തിന് ഇരയായെന്നും കഴുത്തു ഞെരിക്കപ്പെട്ടതായും റിപ്പോര്‍ട്ട് വന്നതോടെയാണ് പോലീസിന്റെ ശ്രദ്ധ വീട്ടിനുള്ളിലേക്ക് പോയത്.

യുവതി നേരത്തേ തന്റെ മൂത്ത് സഹോദരന്റെ ഭാര്യയായിരുന്നെന്നും വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചതോടെ താന്‍ വിവാഹം ചെയ്യുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അവരുടെ 25 വയസ്സുള്ള മകന്‍ എപ്പോഴും ഈ സ്ത്രീയുമായി കലഹിക്കുമായിരുന്നു എന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഏതാനും ദിവസം മുമ്പ് പണം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാത്തതിന്റെ പേരില്‍ 25 കാരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സ്ത്രീ യുവാവിനെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്ത ശേഷമായിരിക്കും ബാക്കി നടപടികള്‍. സംഭവത്തില്‍ ബലാത്സംഗം നടന്നതായും നടത്തിയത് പ്രധാനപ്രതി ആണെന്നും ഉറപ്പാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/3nPxmkl
via IFTTT

No comments:

Post a Comment

Pages