തിരുവനന്തപുരം: വിവാദമായ പോലീസ് ആക്ട് ഭേദഗതിയില്‍ പുനരാലോചനയുമായി സര്‍ക്കാര്‍. പ്രതിപക്ഷ കക്ഷികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനത്തിനൊപ്പം സി.പി.എം കേന്ദ്രനേതൃത്വവും നിയമത്തിലെ കടുത്ത നിലപാടിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പുനരാലോചനയ്ക്ക്് ഒരുങ്ങുന്നത്.
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന നിലയില്‍ നിയമത്തില്‍ കൃത്യത വരുത്തണമെന്ന നിലപാടാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്. എല്ലാവിധ വിനിമയ ഉപാധികളെയും എന്നത് ഭേദഗതി ചെയ്‌തേക്കും. നിയമം നിലവില്‍ വന്നശേഷം മാറ്റം വരുത്തുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് വിദഗ്ധരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും
വ്യക്തികളുടെ പരാതിയില്‍ കേസെടുക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും. പോലീസിനു പുറമേ നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തേക്കിയേക്കും. ഓരോ ജില്ലയിലും ഓരോ സമിതിയും. ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തിയുള്ളതായും സമിതി.
ആര്‍ക്കും പരാതി നല്‍കാമെന്ന വ്യവസ്ഥ മാറ്റി അടുത്ത ബന്ധുക്കള്‍ എന്നാക്കിയേക്ക. ഡിജിപിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താനും ആലോചന. നിയമത്തില്‍ പറയുന്നപോലെ കേസുകള്‍ എടുത്താന്‍ പരാതികള്‍ കുന്നുകൂടുമെന്നും ദുരുപയോഗിക്കപ്പെട്ടേക്കുമെന്ന് പോലീസും സംശയിക്കുന്നു.
അതേസമയം, പുതിയ നിയമം ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
from mangalam.com https://ift.tt/398EZym
via IFTTT
No comments:
Post a Comment