യുപിയിൽ അധ്യാപികയെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 22 November 2020

യുപിയിൽ അധ്യാപികയെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ സ്കൂളിൽ അധ്യാപികയെ സഹാധ്യാപകൻ വെടിവെച്ചു കൊന്നു. സീതാപൂരിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അസിസ്റ്റന്റ് ടീച്ചറായ ആരാധന റോയ് ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്യുന്ന അമിത് കൗശൽ എന്ന അധ്യാപകനാണ് പ്രതി.

സ്കൂള്‍ രജിസ്റ്ററിൽ ലീവ് രേഖപ്പെടുത്തുന്നതു സംബന്ധിച്ച് തര്‍ക്കത്തിനൊടുവിലാണ്കൊലപാതകം. 35 കാരിയായ അധ്യാപികയെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നുവെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട്.

അതെ സമയം, ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ ബന്ധം മോശമായെന്നുമാണ് പോലീസ് പറയുന്നത്. മുൻപ് കൗശലിനെതിരെ ആരാധന സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/333lBif
via IFTTT

No comments:

Post a Comment

Pages