ന്യൂഡല്‍ഹി: തലസ്ഥാനത്തെ കോണ്‍ഗ്രസ് ആസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വന്ന 106 കോടി രൂപയുമായി ബന്ധപ്പെട്ട് വമ്പന്‍ അന്വേഷണത്തിനൊരുങ്ങി ആദായ നികുതി വകുപ്പ്. ന്യൂഡല്‍ഹിയിലെ അക്ബര്‍ റോഡിലെ ഓഫീസില്‍ 2016 നും 2019 നും ഇടയില്‍ പലതായി വന്ന പണം കണക്കില്‍ പെടാത്തതാണെന്ന് കാട്ടിയാണ് അന്വേഷണത്തിനൊരുങ്ങുന്നത്. അക്ബര്‍ റോഡിലെ ഓഫീസിലെ കാഷ്യര്‍ കൈപ്പറ്റിയിരിക്കുന്ന പണം അനധികൃത പണമാണെന്ന് കാണിച്ച് 408 പേജ് വരുന്ന ഫയലാണ് ആദായ നികുതി വകുപ്പിന്റെ കൈവശമുള്ളതെന്നാണ് വിവരം.
2019 ഫെബ്രുവരിക്കും 2019 ഒക്‌ടോബറിനും ഇടയില്‍ 74,62,00,000 രൂപയാണ് കിട്ടിയത്. 2016 ആഗസ്റ്റിനും 2016 സെപ്തംബറിനും ഇടയില്‍ 26,50,00,000 രൂപയും 2017 ഏപ്രിലിനും 2019 സെപ്തംബറിനും ഇടയില്‍ 5,22,00,000 രൂപയും വന്നു. 2019 ഫെബ്രുവരി 27 ന് 5.4 കോടി, 2019 ഫെബ്രുവരി 28 ന് 3.75 കോടി, 2019 ഏപ്രില്‍ 20 ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ എത്തിയ 6.40 കോടി, 2019 ഏപ്രില്‍ 24 ന് വന്ന 5.45 കോടി എന്നിങ്ങനെയാണ് പണം വന്നതെന്നാണ് കണ്ടെത്തല്‍. ഈ പണമെല്ലാം വന്നത് 2019 പൊതു തെരഞ്ഞെടുപ്പിന് മുമ്പാണെന്നതാണ് വസ്തുത. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സോണിയാഗാന്ധിയും കോണ്‍ഗ്രസും ഇതിന് മറുപടി നല്‍കണമെന്നു ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.
''2016 ല്‍ പണനിരോധനം വന്നപ്പോള്‍ ബിജെപിയെ തുടര്‍ച്ചയായി വിമര്‍ശിച്ചവരാണ് കോണ്‍ഗ്രസ്. അവരുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്ന അനധികൃത പണത്തേക്കുറിച്ചും ആദായ നികുതി വിഭാഗത്തിന്റെ കണ്ടെത്തലിനേക്കുറിച്ചും അവര്‍ മറുപടി പറയണം. പണത്തിനോടുള്ള ഗാന്ധി കുടുംബത്തിന്റെ ആര്‍ത്തിയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇതിന് വിശദീകരണം നല്‍കേണ്ടത് മറ്റാരുമല്ല, സാണിയാഗാന്ധിയോ പാര്‍ട്ടി നേതൃത്വമോ ആണ്.'' ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു. അതേസമയം ഇത്തരം ഒരു അന്വേഷണം പ്രധാനമന്ത്രി അറിയാതെ ഉണ്ടാകില്ലെന്നും ഡല്‍ഹിയില്‍ ബിജെപി കെട്ടിപ്പൊക്കിയ ഏഴു നക്ഷത്ര ഓഫീസിനെക്കുറിച്ച് ആദായനികുതി അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോയെന്ന്് കോണ്‍ഗ്രസും ചോദിച്ചു.
from mangalam.com https://ift.tt/3m3kwhW
via IFTTT
No comments:
Post a Comment