പുതുശേരിഭാഗം: അമ്മയുടെ മരണം ഇപ്പോഴും സൂര്യ ദേവിനും സൗരവിനും അംഗീരിക്കാനോ വിശ്വസിക്കാനോ ആവുന്നില്ല. ഇന്നലെ എംസി റോഡില്‍ കിളിവയല്‍ ജംക്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പുതുശേരിഭാഗം ലക്ഷ്മി നിവാസില്‍ നിഷയുടെ മരണം കുടുംബത്തെയും നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
കോട്ടമുഗളില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലെത്തി ജോലിക്കാര്‍ക്ക് കൂലി നല്കി തിരിച്ചു വരുമ്പോഴാണ് നിഷ അപകടത്തില്‍ മരിച്ചത്. നിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി ഇടിക്കുകയായിരുന്നു. നിഷയുടെ മൂത്ത മകന് സൂര്യദേവ് എട്ടാം ക്ലാസിലാണ്. സൗരവ് എല്‍കെജി വിദ്യാര്‍ഥിയും. നിഷയുടെ ഭര്‍ത്താവ് ദക്ഷിണാഫ്രിക്കയിലാണ്. നിഷയും മക്കളും നിഷയുടെ അച്ഛന് രാമചന്ദ്രന് നായര്‍ക്കൊപ്പമാണ് താമസം. പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന് ആശുപത്രിയിലെ നഴ്സിങ് ട്യൂട്ടറായിരുന്ന നിഷ ഇന്നലെ അവധിയെടുത്താണ് പുതിയ വീടിന്റെ നിര്‍മാണ കാര്യങ്ങള്‍ക്കായി പോയത്.
from mangalam.com https://ift.tt/38sPGt3
via IFTTT
No comments:
Post a Comment