പുരപ്പുറം സോളാര്‍ വൈദ്യുതി പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ലക്ഷ്യം ആയിരം കോടിയുടെ അഴിമതിയെന്ന് കെ സുരേന്ദ്രന്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 3 July 2020

പുരപ്പുറം സോളാര്‍ വൈദ്യുതി പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ലക്ഷ്യം ആയിരം കോടിയുടെ അഴിമതിയെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് പുരപ്പുറം സോളാര്‍ വൈദ്യുതി പദ്ധതിയുടെ മറവില്‍ 1000 കോടിരൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സൗജന്യമായി സോളാര്‍ പ്ലാന്റ് സ്ഥാപിക്കും എന്ന് പറഞ്ഞ കെ.എസ്.ഇ.ബി പദ്ധതി അട്ടിമറിച്ച് ടാറ്റയ്ക്ക് കോടികള്‍ കൊയ്യാന്‍ അവസരമുണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ?സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബിയെ ഉപയോ?ഗിച്ച് നടത്തുന്ന അഴിമതിയുടെ പിന്നില്‍ മുഖ്യമന്ത്രി,വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി എന്നിവരാണ്.
മറ്റു കമ്പനികളെ ഒഴിവാക്കാന്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ മാറ്റി ടാറ്റയെ മാത്രം കരാറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. ഉപഭോക്താവ് കെ.എസ്.ഇ.ബിയില്‍ നിന്നും വാങ്ങിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ.

50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ രൂപ അധികം നല്‍കേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 35,000 രൂപയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍ കിട്ടുന്ന ഒരു കിലോവാട്ട് വൈദ്യുതിക്ക് കേരളത്തില്‍ 48,000 രൂപയാണ് വില. 150 മെഗാവാട്ടിന് 150 കോടിയിലേറെ രൂപ കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണുള്ളത്. സൗര പദ്ധതിയില്‍ 25 വര്‍ഷത്തേക്കാണ് ഉപഭോക്താവും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറെങ്കില്‍ ടാറ്റയുമായി കെ.എസ്.ഇ.ബി 2 വര്‍ഷത്തേക്ക് മാത്രമാണ് കരാറുണ്ടാക്കിയത്. എ.ഡി.ബിയില്‍ നിന്നും വായ്പ്പയെടുത്താണ് കെ.എസ്.ഇ.ബി ടാറ്റക്ക് പണം നല്‍കിയത്. രണ്ട് വര്‍ഷത്തിന് ശേഷം അറ്റകുറ്റപണികള്‍ ആര് നടത്തും എന്നും ഇന്‍ഷൂറന്‍സ് തുക ആര് അടയ്ക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കണം. ഇത്തരം നഷ്ടക്കണക്കുകള്‍ വരുമ്പോള്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിച്ച് രക്ഷപ്പെടുന്ന സ്ഥിരം പരിപാടി കെ.എസ്.ഇ.ബി ചെയ്യാനാണ് സാധ്യത.

കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള തുകയിലെ വ്യത്യാസം (1 കിലോവാട്ട്)

സംസ്ഥാനം കരാര്‍ തുക കരാര്‍ കാലാവധി
കേരളം 48,243 2 വര്‍ഷം
?ഗുജ്‌റാത്ത് 42,362 5 വര്‍ഷം
യു.പി 38,000 5 വര്‍ഷം
ഡല്‍ഹി 32,400 5 വര്‍ഷം

ടെണ്ടര്‍ നിയമങ്ങള്‍ മാറ്റി കേന്ദ്രസര്‍ക്കാരിന്റെ എം.എസ്.എം.ഇ പ്രോത്സാഹനത്തെ അട്ടിമറിക്കുകയാണ് സംസ്ഥാനമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ചെറുകിട കമ്പനികളെ ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് ടാറ്റക്ക് മുഴുവന്‍ കരാറും നല്‍കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. ഗുജ്‌റാത്ത് ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ അഞ്ഞൂറും അറുനൂറും കമ്പനികള്‍ ടെണ്ടറിന് എത്തിയപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് വന്നത്. കൂടുതല്‍ കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തിരുന്നെങ്കില്‍ വിലയിലും കുറവുണ്ടാകുമായിരുന്നു. നിക്ഷേപതുക വര്‍ദ്ധിപ്പിച്ച് കേരള കമ്പനികളെ ഒഴിവാക്കിയതത് വന്‍അഴിമതി ലക്ഷ്യമിട്ടാണ്. മറ്റുസംസ്ഥാനങ്ങളില്‍ എം.എസ്.എം.ഇക്കായി റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് കേരളത്തിലെ ഈ അനാസ്ഥ . 40 ശതമാനം വരെ കേന്ദ്രം സബ്‌സിഡി പ്രഖ്യാപിച്ച സൗര 2 പദ്ധതിയും കേരളത്തില്‍ അട്ടിമറിച്ചു. കൊവിഡ് കാലത്ത് ഉപഭോക്താക്കളെയും നാടിനെയും കൊള്ളയടിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2YV18L8
via IFTTT

No comments:

Post a Comment

Pages