കൊച്ചി: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അച്ഛന്‍മാര്‍ നടത്തുന്ന ക്രൂരതയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട്. എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മര്‍ദ്ദിച്ചും പൊള്ളിച്ചും പിതാവിന്റെ ക്രുരത. എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. കുട്ടിയെ അച്ഛന്‍ ഉപദ്രവിക്കാറുണ്ട് എന്ന മാതാവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകള്‍ കുട്ടിയുടെ ദേഹത്തുണ്ട്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛൻ ആനന്ദ് മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടിയെ വലിച്ചെറിയാറുണ്ടെന്നും അമ്മ പറഞ്ഞു.
അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ മാസമാണ് അങ്കമാലിയില്‍ പിതാവ് രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. അപകടനില തരണം ചെയ്തിരിക്കുന്ന കുഞ്ഞ് നാളെ ആശുപത്രി വിടും. കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നൽ മാറ്റി. ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു.
ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാൽ കുടിക്കുന്നുമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. നാളെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യും. അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്കാണ് മാറ്റുന്നത്.
from mangalam.com https://ift.tt/2NUCeok
via IFTTT
No comments:
Post a Comment