Pages

Thursday, 2 July 2020

ആയുധശേഖരത്തിലേക്കു കൂടുതല്‍ പോര്‍വിമാനങ്ങളും മിസൈലുകളും; 38,900 കോടിയുടെ ആയുധം വാങ്ങുന്നു

ന്യൂഡല്‍ഹി: െസെന്യത്തിന്റെ ആയുധ നവീകരണത്തിനായി 38,900 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി. 33 പോര്‍വിമാനങ്ങളും മിെസെലുകളും മിെസെല്‍ പ്രതിരോധ സംവിധാനങ്ങളുമാണ് പുതുതായി രാജ്യത്തിന്റെ ആയുധശേഖരത്തില്‍ എത്തിക്കാനാണു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡി.എ.സി) യോഗത്തിന്റെ തീരുമാനം.

റഷ്യയില്‍നിന്ന് 21 മിഗ്-29 വിമാനങ്ങള്‍ വാങ്ങാനും ഇന്ത്യ ഉപയോഗിച്ചുവരുന്ന 59 മിഗ്-29 വിമാനങ്ങള്‍ നവീകരിക്കാനുമായി 7,418 കോടി രൂപയാണു ചെലവിടുന്നത്. ഇതിനു പുറമേ, റഷ്യയുടെ സഹായത്തോടെ 12 സുഖോയ് എസ്‌യു-30 എം.കെ.ഐ. വിമാനങ്ങള്‍ ബംഗളുരുവിലെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്.എ.എല്‍) നിര്‍മിക്കും. ചെലവ് 10,730 കോടി രൂപ.

രണ്ട് അയല്‍രാജ്യങ്ങള്‍ ഒരേസമയം പോര്‍മുഖം തുറക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഫ്രഞ്ച് നിര്‍മിത റാഫേലുകള്‍ എത്തുന്നതിനു പിന്നാലെ കൂടുതല്‍ പോര്‍വിമാനങ്ങളെത്തിച്ച് വ്യോമസേനയുടെ കരുത്തു കൂട്ടുന്നത്. പോര്‍വിമാനങ്ങളുടെ 42 സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്ക് അനുവദിച്ചിട്ടുള്ളതെങ്കിലും നിലവിലുള്ളത് 29 എണ്ണം മാത്രം. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലം മുതല്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ക്കായി വ്യോമസേന ശിപാര്‍ശ നല്‍കിയെങ്കിലും അംഗീകാരം ലഭിച്ചില്ല. അതിനു ശേഷമാണു വിവാദങ്ങള്‍ മറികടന്ന് ഫ്രാന്‍സില്‍നിന്നു റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നടപടിയായത്.

മൊത്തം അനുവദിച്ച 39,800 കോടിയില്‍ 31,130 കോടി രൂപയും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമായ ആയുധങ്ങള്‍ വാങ്ങാനായാണ് ഉപയോഗിക്കുന്നത്. രാജ്യസുരക്ഷയും സ്വയംപര്യാപ്ത ഭാരതം എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആശയവും ഒത്തിണക്കിയാണു നടപടി.

പിനാക മിെസെല്‍ സംവിധാനത്തിന്റെ നവീകരണം, ബി.എം.പി. ആയുധ നവീകരണം, കരസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തു പ്രത്യേകമായി വികസിപ്പിച്ച റേഡിയോ സംവിധാനം, ദീര്‍ഘദൂര ക്രൂസ് മിെസെല്‍ സംവിധാനങ്ങള്‍, അസ്ത്ര മിെസെല്‍ ശേഖരം വിപുലമാക്കല്‍ എന്നിവയാണു പ്രധാനപ്പെട്ട പദ്ധതികള്‍. നാവിക, വ്യോമ സേനകള്‍ക്കായാണ് 248 ദീര്‍ഘദൂര എയര്‍ ടു എയര്‍ അസ്ത്ര മിെസെലുകള്‍ വാങ്ങുന്നത്. കരസേനയ്ക്കായി ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ക്രൂസ് മിെസെലിന് 1,000 കി.മീ. ആക്രമണശേഷിയുണ്ട്.



from mangalam.com https://ift.tt/38z09Ud
via IFTTT

No comments:

Post a Comment