ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് പടരുന്നതിന്റെ തോതില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തോളം ആളുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇതാദ്യമായാണ് ഇത്രയികം വര്‍ദ്ധന രേഖപ്പെടുത്തുന്നത്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ രോഗം വീണ്ടും വര്‍ദ്ധിക്കുന്നുവെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേര്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം ഇതോടെ 5,23,947 ആയി ഉയര്‍ന്നു. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മുന്നിലാണ്. പുറകെ തന്നെ ബ്രസീലിലും രോഗികള്‍ കൂടുകയാണ്. അമേരിക്കയില്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ബ്രസീലില്‍ സ്ഥിതി ഗുരുതരമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതുതായി 47,000 ലേറെ ആളുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 61,884 പേര്‍ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ച് മരിച്ച രണ്ടാമത്തെ രാജ്യം മെക്‌സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
അമേരിക്കയില്‍ ഇതുവരെ 2,735,554 ആണ് സ്ഥിരീകരിച്ച കേസുകള്‍. 1,28,684 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യയിലും ഇന്ത്യയിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. രാജ്യത്ത് ആശങ്കാജനകമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.
from mangalam.com https://ift.tt/3dW1CF9
via IFTTT
No comments:
Post a Comment