പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം; 10,000 ആന്റിബോഡി പരിശോധനാ ഫലങ്ങള്‍ ഉപേക്ഷിക്കുന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 2 July 2020

പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം; 10,000 ആന്റിബോഡി പരിശോധനാ ഫലങ്ങള്‍ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് എത്തിയോ എന്നറിയുന്നതിനായി നടത്തിയ 10000 ആന്റിബോഡി പരിശോധനാ ഫലങ്ങള്‍ ഉപേക്ഷിക്കുന്നു. പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ ഉണ്ടായ സംശയമാണ് ഇതിന് കാരണം. 14 ജില്ലകളിലായാണ് 10,000 പേരില്‍ ഈ ടെസ്റ്റ് നടത്തിയത്. എച്ച്എല്‍എല്ലില്‍ നിന്നു ലഭിച്ച കിറ്റുകള്‍ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് എന്നിവരുള്‍പ്പെടെയുള്ളവരിലായിരുന്നു പരിശോധന.

ആരോഗ്യവകുപ്പ് കണക്കാക്കിയതിലും കൂടുതല്‍ ഫലങ്ങള്‍ പോസിറ്റീവ് ആയതോടെയാണ് പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നത്. ഈ ഫലം സര്‍ക്കാര്‍ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറിയില്ല. കൂടാതെ, പരിശോധന നടത്തിയ ജൂണ്‍ 8നു ശേഷം അവലോകന യോഗങ്ങളില്‍ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് ഫലം കാണിക്കുന്നതും വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കുറഞ്ഞ പോസിറ്റീവ് ഫലം കാണിക്കുന്നതും ഇത്തരം പരിശോധനകളില്‍ പതിവാണെന്നും ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളില്‍ എത്തുകയാണു വേണ്ടതെന്നും വിദഗ്ധര്‍ പറഞ്ഞു.



from mangalam.com https://ift.tt/2VGUl5y
via IFTTT

No comments:

Post a Comment

Pages