Pages

▼

Monday, 26 August 2019

ഐ.ഐ.ടിയില്‍ നിന്നും എം.ടെക്ക് പാസായി യുവാവിന് ജോലി റെയില്‍വേയില്‍ ട്രാക്ക് മാന്‍ : ആരെയും ഞെട്ടിക്കും യഥാര്‍ത്ഥ കഥ

നല്ല ഒരു സര്‍ക്കാര്‍ ജോലി ലഭിക്കണമെന്നാണ് മിക്കവരും ആഗ്രഹിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കില്‍ പോലും കുറഞ്ഞ ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലി ചെയ്യാന്‍ മിക്ക ആളുകളും തയ്യാറാകാറുണ്ട്. മുംബൈയ് ഐ.ഐ.ടിയില്‍ നിന്നും ബി.ടെക്കും എം.ടെക്കും പാസായ ഒരു യുവാവ് റെയില്‍വേയിലെ ഗ്രൂപ്പ് ഡി വിഭാഗത്തില്‍ പെട്ട ട്രാക്ക് മെയിന്റെയ്‌നര്‍ ആയി ജോലി ചെയ്യുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബീഹാറുകാരനായ ശ്രാവണ്‍ കുമാറാണ് ഈ യുവാവ്.

റെയില്‍വേയിലെ ഗ്രൂപ്പ് ഡി പരീക്ഷ പാസായ ശ്രാവണ്‍ ചന്ദ്രപുരയ്ക്കും ടെലോ സെക്ഷനും ഇടയിലെ ട്രാക്കുകള്‍ പരിശോധിക്കേണ്ട ചുമതലയാണ് ലഭിച്ചിരിക്കുന്നത്. 2010-ല്‍ മുംബൈയ് ഐ.ഐ.ടിയില്‍ ചേര്‍ന്ന ശ്രാവണ്‍ ഇന്റര്‍ഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രൂ കോഴ്സ് പാസായി 2015 ലാണ് അവിടെ നിന്നും ഇറങ്ങുന്നത്. സഹപാഠികളെല്ലാം സ്വകാര്യ കമ്പനികളില്‍ ജോലി നേടിയെങ്കിലും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നായിരുന്നു ശ്രാവണിന്റെ നിലപാട്.

തൊഴില്‍ നഷ്ടപ്പെടില്ലെന്ന ഒരൊറ്റ കാര്യം കൊണ്ടാണ് താന്‍ റെയില്‍വേയില്‍ ജോലി ചെയ്യാന്‍ തയ്യാറായതെന്നാണ് ശ്രാവണ്‍ കുമാര്‍ പറയുന്നത്. ശ്രാവണ്‍ കുമാര്‍ ജോലിക്ക് കയറിയത് ധന്‍ബാധ് റെയില്‍വേ ഡിവിഷനിലെ മേലുദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഈ ജോലി താത്കാലികം മാത്രമാണെന്നും അധികം താമസിയാതെ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നല്ലൊരു ജോലി നേടുമെന്നുമാണ് ശ്രാവണ്‍ പറയുന്നത്.



from mangalam.com https://ift.tt/2UcwIjy
via IFTTT

No comments:

Post a Comment