Pages

▼

Monday, 26 August 2019

ആലപ്പുഴയില്‍ ക്വട്ടേഷന്‍ സംഘാംഗമായ മനുവിനെ കൊന്നത് ഇഞ്ചിഞ്ചായി ; ക്രൂരമായി മര്‍ദ്ദിച്ച് കയ്യും കാലും അടിച്ചൊടിച്ചു ; ഗലീലിയ കടപ്പുറത്ത് അഞ്ചടി താഴ്ചയില്‍ കുഴിയെടുത്ത് ജീവനോടെ കുഴിച്ചു മൂടി?

അമ്പലപ്പുഴ: പുന്നപ്ര പറവൂരില്‍ ക്വട്ടേഷന്‍ സംഘാംഗമായ മനുവിനെ കൊലപ്പെടുത്തി കടല്‍ത്തീരത്തു കുഴിച്ചുമൂടിയ കേസില്‍ പറവൂരിലെ ഗുണ്ടാസംഘാംഗം കാകന്‍ മനുവിനെ മൃതപ്രായനാക്കിയശേഷം കുഴിച്ചുമൂടുകയായിരുന്നെന്ന് നിഗമനം. മനുവിനെ ഇടിച്ചും ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തെ തുടര്‍ന്ന് പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വായിലൂടേയും മൂക്കിലൂടേയും മണ്ണ് ഉള്ളില്‍ച്ചെന്നിട്ടുണ്ട്. ഇതാണ് മരിക്കുംമുമ്പേ കുഴിച്ചുമൂടിയതാകാമെന്ന സംശത്തിനിടയാക്കിയിരിക്കുന്നത്.

യുവാവിന്റെ ശരീരമാസകലം ബിയര്‍കുപ്പിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. ആന്തരീകാവയവങ്ങള്‍ക്കും ക്ഷതം സംഭവിച്ചു. സംഭവദിവസം പറവൂരിലെ ബാറിന് സമീപംവച്ചായിരുന്നു മുന്‍ െവെരാഗ്യത്തെ തുടര്‍ന്ന് ഒരു സംഘം മനുവിനെ ആക്രമിച്ചത്. ഇവിടെനിന്നും ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് എത്തിച്ച് ഏറെനേരം ക്രൂരമായി മര്‍ദിച്ചു. അവശ നിലയിലായ ഇയാളെ സ്‌കൂട്ടറില്‍ കയറ്റി രണ്ടംഗസംഘം പറവൂര്‍ ഗലീലിയ കടപ്പുറത്തെ വിജനമായ സ്ഥലത്തെത്തിച്ചു.

െകെകാലുകള്‍ക്ക് ഒടിവ് സംഭവിച്ചിരുന്നു. എങ്കിലും മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്നാണ് കൂട്ടുപ്രതികള്‍ ചേര്‍ന്ന് കടപ്പുറത്തുതന്നെ അഞ്ചടി താഴ്ചയില്‍ കുഴിയെടുത്ത് മൂടിയത്. ആറ് പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതികളില്‍ ഒരാളുടെ സഹോദരനെ മനു ആക്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായിട്ടുണ്ട്. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് പനയ്ക്കല്‍ വീട്ടില്‍ ആന്റണി സേവ്യറാ (െലെറ്റ് വിപിന്‍ 24)ണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാള്‍ വീട്ടിലെത്തിയയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പിടികൂടുകയായിരുന്നു.

മനുവിനെ ഇയാള്‍ കാറ്റാടിത്തടികൊണ്ട് തലയ്ക്കടിച്ചതായി മൊഴി നല്‍കി. ഇയാള്‍ ഉപയോഗിച്ച മൊെബെല്‍ഫോണും സിം കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് പറയുന്നത്. സംശയമുള്ള ഏതാനുംപേരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. കേസില്‍ പത്രോസ് ജോണ്‍ (28), െസെമണ്‍ (29) എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യംചെയ്തപ്പോള്‍ മനുവിനെ കൊലചെയ്ത് കടലില്‍ താഴ്ത്തിയെന്നാണ് പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. എന്നാല്‍ പീന്നീടു പിടിയിലായ ജോസഫ് (19), സെബാസ്റ്റ്യന്‍ (39) എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളില്‍ കൊണ്ടുപോയി ചോദ്യംചെയ്തപ്പോഴാണ് ഒരാളുടെ മൊഴിയില്‍നിന്ന് മൃതദേഹം കുഴിച്ചുമൂടിയിട്ടുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുെതെവെളിയില്‍ മനു(കാകന്‍ മനു -28 )വിനെ കഴിഞ്ഞ 19 നാണ് പറവൂരില്‍ നിന്നും കാണാതായത്. പിതാവ് മനോഹരന്‍ 21ന് പുന്നപ്ര പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

പറവൂര്‍ ബാറിലെ സി.സി. ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് മനുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട തുമ്പു ലഭിച്ചത്. പ്രതികളും മനുവുമായി സംഘര്‍ഷമുണ്ടായതിന്റെ ദൃശ്യങ്ങളാണ് ഇവിടെനിന്നു ലഭിച്ചത്. ആലപ്പുഴ ഡിെവെ.എസ്.പി പി.വി. ബേബി, സൗത്ത് സി.ഐ. കെ.എന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പുന്നപ്ര ഗ്രേഡ് എസ്.ഐമാരായ ശിവപ്രസാദ്, റഹിം, എ.എസ്.ഐ സിദ്ദിഖ്, തോമസ്, സി.പി.ഒമാരായ ബിജോയ്, രഞ്ജിത്, ഹാരിസ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.



from mangalam.com https://ift.tt/2NEMl21
via IFTTT

No comments:

Post a Comment