Pages

▼

Monday, 26 August 2019

ആമസോണ്‍ കാടുകളില്‍ കാട്ടുതീ; ബ്രസീല്‍ എമ്പസിക്ക് മുന്നില്‍ അവധി ദിവസം സമരം ചെയ്ത് ഡിവൈഎഫ്‌ഐ; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഭൂമിക്ക് 20 ശതമാനം ഓക്‌സിജന്‍ തരുന്ന ആമസോണ്‍ കാടുകളിലുണ്ടായ കാട്ടുതീയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബ്രസീല്‍ എമ്പസിക്ക് മുന്നില്‍ സമരം. എന്നാല്‍ അവധി ദിവസത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച നടപടിക്കെതിരെ പരിഹാസ ശരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

ഡല്‍ഹിയിലുള്ള ബ്രസീല്‍ എംബസിക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതിഷേധിക്കുന്നതിന്റെ ചിത്രം പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.എംബസിക്ക് അവധിയായ ഞായറാഴ്ച ദിവസമാണ് ഇവര്‍ പ്രതിഷേധിക്കുന്നത് എന്നതാണ് രസകരം.പ്രതിഷേധത്തെ പരിഹസിച്ചും, ട്രോളിയും നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

മുന്‍പ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് മലപ്പുറത്തുള്ള തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന് മുന്‍പിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തിയിരുന്നു. ഏതായാലും ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ തകര്‍ക്കുകയാണ്.



from mangalam.com https://ift.tt/2ZgqzIJ
via IFTTT

No comments:

Post a Comment