Pages

▼

Monday, 26 August 2019

എല്‍ഡിഎഫുമായി വോട്ടു വ്യത്യാസം വെറും 7000 മാത്രം ; പാലായില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ ; എന്‍ ഹരി തന്നെ മത്സരത്തിനിറങ്ങിയേക്കും

കോട്ടയം: എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടത്തിനിടയില്‍ എന്തു കാര്യം എന്നായിരുന്നു ഇതുവരെ പാലായില്‍ ബിജെപിയെ കുറിച്ച് ഉയര്‍ന്നിരുന്ന ചോദ്യം. എന്നാല്‍ സാധ്യത ഇല്ലായ്മയില്‍ നിന്നും വലിയ സാധ്യതയിലേക്ക് പ്രതീക്ഷ മാറിയെന്ന ആത്മവിശ്വാസം കൂടിയതിനെ തുടര്‍ന്ന് പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കായി പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ കളത്തിലിറങ്ങിയേക്കും. ബിജെപി ജില്ല പ്രസിഡന്റ് എന്‍ ഹരി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നതാണ് ഏറ്റവും പുതിയ വിവരം.

സീറ്റിന് വേണ്ടി എന്‍ഡിഎ യിലെ ഘടകകക്ഷികളായ പിസി തോമസും പിസി ജോര്‍ജ്ജും ചരടുവലികള്‍ നടത്തുന്നതായുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ബിജെപി തന്നെ സീറ്റില്‍ മത്സരിക്കുമെന്ന വിവരം പുറത്തുവരുന്നത്. എല്‍ഡിഎഫിന് പോലും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പാലായില്‍ ഇത്തവണ ബിജെപിയുടെ പ്രതീക്ഷ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിച്ചപ്പോള്‍ സിപിഎമ്മുമായി ഉണ്ടായിരുന്ന വ്യത്യാസം വെറും 7000 വോട്ടുകളുടേത് എന്നതാണ്.

രാമപുരം, തലപ്പാലം, എലിക്കുളം പഞ്ചായത്തുകളില്‍ നല്ല സ്വാധീനമുള്ള ബിജെപിയ്ക്ക് ഇത്തവണ പിസി ജോര്‍ജ്ജിലൂടെ പാലായുടെ ഭാഗമായ പൂഞ്ഞാറിലെ പഞ്ചായത്തുകളിലും മികവ് കാട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2016 ല്‍ എന്‍ ഹരി മത്സരിച്ചപ്പോള്‍ 24,821 വോട്ടുകള്‍ കണ്ടെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയിരുന്ന പി സി തോമസിന് 26,000 വോട്ടുകള്‍ക്ക് മുകളില്‍ കണ്ടെത്താനും കഴിഞ്ഞിരുന്നു. ഇത്തവണ സ്ഥിതി കുറേക്കൂടി മാറുമെന്നാണ് പ്രതീക്ഷ.

അതേസമയം പാലായില്‍ മത്സരിക്കാന്‍ ലോക്‌സഭാ തെരഞ്ഞെുടപ്പില്‍ തോറ്റ പിസി തോമസും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നതാണ് പിസി ജോര്‍ജ്ജ് മുമ്പോട്ട് വെച്ചിരിക്കുന്ന ആവശ്യവും. ഇതിനിടയിലാണ് ജില്ല പ്രസിഡന്റ് കൂടിയായ എന്‍ ഹരിയെ തന്നെ വീണ്ടും പരീക്ഷിക്കാന്‍ ബിജെപി പ്രാഥമികമായി തീരുമാനം എടുത്തിരിക്കുന്നതും.



from mangalam.com https://ift.tt/2ZsuHRk
via IFTTT

No comments:

Post a Comment