ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കില്‍പേട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. പോലീസിനു നേര്‍ക്ക് ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയാണ് വധിച്ചത്. വീടുകളില്‍ അതിക്രമിച്ചുകയറി രണ്ടു പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് ഇവര്‍.
ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. സംസ്ഥാനത്ത് ക്രിമിനലുകള്‍ പെരുകുന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
from mangalam.com https://ift.tt/3zG16aD
via IFTTT
No comments:
Post a Comment