നീല ടര്‍ക്കിയിലാണ് കുഞ്ഞിനെ കൊടുത്തത്, തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയില്... അതോടെ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നി: ആ അമ്മ പറയുന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 7 January 2022

നീല ടര്‍ക്കിയിലാണ് കുഞ്ഞിനെ കൊടുത്തത്, തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയില്... അതോടെ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നി: ആ അമ്മ പറയുന്നു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ആ അമ്മയുടെ നോവ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അമ്മയുടെ വാക്കുകൾ ഇങ്ങനെ :

അവര്‍ വന്ന് കുഞ്ഞിന്റെ കേസ് ഷീറ്റ് ചോദിച്ചു. കുഞ്ഞിന്റെ മഞ്ഞ നിറം നോക്കിയിട്ടില്ല. അതെന്താണ് നോക്കാത്തത് എന്ന് അവര്‍ ചോദിച്ചു. കുഞ്ഞിന്റെ കണ്ണും കയ്യുമൊക്കെ അവര്‍ പരിശോധിച്ചു.

കുഞ്ഞിനെ പരിശോധിച്ചിട്ട് തിരികെ നല്‍കാം എന്ന് പറഞ്ഞ് അവര്‍ കുഞ്ഞിനെ കൊണ്ടുപോയി. മഞ്ഞനിറം നോക്കുന്നത് രണ്ടാം നിലയിലാണ്. എന്നാല്‍ ഇവര്‍ താഴേക്ക് പോയി. അതോടെയാണ് സംശയം തോന്നിയത്.

ലിഫ്റ്റ് വഴി പോകാനാവുമോ എന്ന് നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ മറ്റാരെക്കൊണ്ടും കുഞ്ഞിനെ എടുപ്പിക്കില്ലെന്ന് പറഞ്ഞു.

നീല ടര്‍ക്കിയിലാണ് കുഞ്ഞിനെ പൊതിഞ്ഞ് കൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയിലായിരുന്നു. അതോടെ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നി. എന്നാല്‍ മുഖം കണ്ടപ്പോള്‍ മനസിലായി, അമ്മ പറയുന്നു...

ഡോക്ടറെ പോലെ അവര്‍ വെള്ളക്കോട്ടൊക്കെ ഇട്ടിരുന്നു. ഇതിന് മുന്‍പ് ഇവരെ കണ്ടിട്ടുണ്ട്. ആ ഉറപ്പിലാണ് കുഞ്ഞിനെ കൊടുത്തതെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു.

സംഭവത്തിൽ സുരക്ഷ വീഴ്ച അന്വേഷിക്കും. നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. നഴ്‌സിങ് ഓഫീസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.



from mangalam.com https://ift.tt/3pYzpGN
via IFTTT

No comments:

Post a Comment

Pages