കൊച്ചി: സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയല്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. 2013 ലെ നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം. പദ്ധതിക്ക് നല്‍കിയത് പ്രാഥമിക അനുമതിയെന്നും കേന്ദ്രം അറിയിച്ചു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിജ്ഞാപനം അനുസരിച്ചു സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമപ്രകാരമുളള സര്‍വേ തുടരുകയാണെന്നു സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു.
സിലവര്‍ ലൈന്‍ പദ്ധതിക്കായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം. തൃളൂര്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഡില്ലകളിലായി 11 സ്പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസുകള്‍ സ്ഥാപിച്ച് 2021 ഓഗസ്റ്റ് 18 ന് സര്‍ക്കാര്‍ ഉത്തരവിട്ടതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 ന്റെ വ്യവസ്ഥകള്‍ പ്രകാരം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളില്‍ നിന്നായി 1221 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2021 ഒക്ടോബര്‍ 30ന് സര്‍ക്കാര്‍ മറ്റൊരു ഉത്തരവും ഇറക്കി. ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
from mangalam.com https://ift.tt/3F7Wifg
via IFTTT
No comments:
Post a Comment