ന്യൂഡൽഹി : ഇന്ത്യയിൽ കണ്ടെത്തിയ മാരകമായ വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ ഫലപ്രദമാണോ എന്നത് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൂടാതെ, ഇതിനു വ്യാപനശേഷി കൂടുതലാണെന്നും
ഡബ്ല്യുഎച്ച്ഒ വിലയിരുത്തുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലാണ് ബി.1.617 വകഭേദം കണ്ടെത്തിയത്. ഇതിന്റെ വ്യാപനശേഷി കുറഞ്ഞിരുന്നു. എന്നാൽ, ജനിതക മാറ്റം വന്ന ബി.1.617.1, ബി.1.617.2 എന്നീ പുതിയ വകഭേദങ്ങൾക്ക് മുൻപുണ്ടായിരുന്ന വൈറസുകളേക്കാൾ വ്യാപന ശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ആന്റിബോഡിയെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
നിലവിലുള്ള വാക്സീനുകൾ പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിൽ എത്രത്തോളം ഫലപ്രദമാണെന്ന് പഠനം നടക്കുന്നുണ്ട്.
from mangalam.com https://ift.tt/3bqBdRk
via IFTTT
No comments:
Post a Comment